Quantcast

കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരിൽ കണ്ണൂർ, തിരൂർ സ്വദേശികളും; മരിച്ച മലയാളികളുടെ എണ്ണം 12 ആയി

തിരൂർ കൂട്ടായി സ്വദേശി നൂഹ്, കണ്ണൂർ ധർമടം സ്വദേശി ബിശ്വാസ് കൃഷ്ണൻ എന്നിവരാണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

MediaOne Logo

Web Desk

  • Published:

    13 Jun 2024 3:23 AM

Kuwait fire 12 malayalies died
X

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 12 ആയി. മലപ്പുറം തിരൂർ സ്വദേശിയും കണ്ണൂർ ധർമടം സ്വദേശിയുമായാണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. തിരൂർ കൂട്ടായി കോതപറമ്പ് സ്വദേശി കുപ്പന്റെപുരയ്ക്കൽ നൂഹ് (40) ആണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് നൂഹ് അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങിയത്.

കണ്ണൂർ ധർമടം സ്വദേശി ബിശ്വാസ് കൃഷ്ണൻ (33) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ബിശ്വാസിന്റെ മരണം സ്ഥിരീകരിച്ചത്. ഒരു വർഷം മുമ്പാണ് ബിശ്വാസ് കുവൈത്തിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.

പത്തനംതിട്ട ജില്ലക്കാരനായ ഒരാൾ കൂടി തീപിടിത്തത്തിൽ മരിച്ചു. തിരുവല്ല പെരിങ്ങര പഞ്ചായത്ത് മൂന്നാം വാർഡിൽ മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ വീട്ടിൽ തോമസ് സി ഉമ്മൻ ആണ് മരിച്ചതായി ഇന്ന് രാവിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. നാല് വർഷം മുമ്പാണ് ഇയാൾ ജോലിക്കായി കുവൈത്തിലെത്തിയത്. ആകാശ് എസ്. നായർ, പി.വി മുരളീധരൻ നായർ, സജു വർഗീസ് എന്നീ പത്തനംതിട്ട സ്വദേശികൾ മരിച്ചതായി ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു.

TAGS :

Next Story