Quantcast

കുവൈത്ത് ജിഡിപി 2023ൽ 10.6 ശതമാനം ഇടിഞ്ഞു

എണ്ണ വിലയിലെ കുറവ് മൂലം എണ്ണ ജി.ഡി.പി.യിൽ വൻതകർച്ചയുണ്ടായതാണ് ഈ ഇടിവിന് പ്രധാന കാരണം

MediaOne Logo

Web Desk

  • Published:

    16 Jun 2024 8:36 AM GMT

കുവൈത്ത് ജിഡിപി  2023ൽ 10.6 ശതമാനം ഇടിഞ്ഞു
X

കുവൈത്ത് സിറ്റി: കുവൈത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 2023ൽ 10.6 ശതമാനം ഇടിഞ്ഞു. 2022ലെ 56.03 ബില്യൺ ദിനാറിൽ നിന്നും 2023ൽ 50.05 ബില്യൺ ദിനാറായി കുറഞ്ഞു. ഏകദേശം 5.98 ബില്യൺ ദിനാറിന്റെ കുറവാണ് രേഖപ്പെടുത്തിയത്. എണ്ണ വിലയിലെ കുറവ് മൂലം എണ്ണ ജി.ഡി.പി.യിൽ വൻതകർച്ചയുണ്ടായതാണ് ഈ ഇടിവിന് പ്രധാന കാരണം. ഇതോടൊപ്പം എണ്ണേതര മേഖലയിലെ ജി.ഡി.പി.യിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് അടുത്തിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം എണ്ണ മേഖലയിലെ മൊത്ത ആഭ്യന്തര ഉൽപ്പാദനം ഏകദേശം 20.1 ശതമാനം കുറഞ്ഞു. 2022 ൽ 30.55 ബില്യൺ ദിനാറായിരുന്ന ജി.ഡി.പി 2023ൽ 24.4 ബില്യൺ ദിനാറായി കുറഞ്ഞു. ഇത് 6.144 ബില്യൺ ദിനാറിന്റെ കുറവാണ് കാണിക്കുന്നത്.

എന്നാൽ, എണ്ണേതര മേഖലയുടെ ആഭ്യന്തര ദേശീയ ഉൽപ്പാദനം 0.75 ശതമാനം വർധിച്ചു. 2022ലെ 25.44 ബില്യൺ ദിനാറിൽ നിന്ന് 2023ൽ 25.64 ബില്യൺ ദിനാറായി ഉയർന്നു. ഏകദേശം 192 മില്യൺ ദിനാർ വർധനവാണിത്.

TAGS :

Next Story