Quantcast

അന്താരാഷ്ട്ര ഗോൾഡ് ആൻഡ് ജ്വല്ലറി എക്സിബിഷന്‍ പുനരാരംഭിച്ചതായി കുവൈത്ത്

കുവൈത്ത് മുൻ അമീറിന്റെ നിര്യാണത്തെ തുടർന്ന് നിർത്തിവച്ച എക്‌സിബിഷൻ ആണ് പുനരാരംഭിച്ചത്

MediaOne Logo

Web Desk

  • Published:

    21 Dec 2023 4:35 PM GMT

അന്താരാഷ്ട്ര ഗോൾഡ് ആൻഡ് ജ്വല്ലറി എക്സിബിഷന്‍ പുനരാരംഭിച്ചതായി കുവൈത്ത്
X

കുവൈത്ത് മുന്‍ അമീറിന്‍റെ നിര്യാണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച 20ാമത് അന്താരാഷ്ട്ര ഗോൾഡ് ആൻഡ് ജ്വല്ലറി എക്സിബിഷന്‍ പുനരാരംഭിച്ചതായി കുവൈത്ത് ഇന്റർനാഷണൽ ഫെയർ കമ്പനി മാർക്കറ്റിംഗ് ഡയറക്ടര്‍ ബസ്മ അൽ-ദാഹിം പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തുമുള്ള നൂറിലധികം സ്വര്‍ണ്ണ-വജ്ര കമ്പനികളാണ് മേളയില്‍ പങ്കെടുക്കുന്നത്. ലോകത്തിലെ മികച്ച ആഭരണങ്ങള്‍ വാങ്ങാനും ആസ്വദിക്കാനും എക്സ്പോയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

30ഓളം ഇന്ത്യന്‍ സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കുന്നുണ്ട്.

TAGS :

Next Story