Quantcast

ബലിപെരുന്നാൾ: വിപണിയിൽ പരിശോധന ശക്തമാക്കി കുവൈത്ത് വാണിജ്യ മന്ത്രാലയം

വാണിജ്യ ഇൻസ്പെക്ടർമാരെയും എമർജൻസി ടീമുകളെയും വിന്യസിച്ചു

MediaOne Logo

Web Desk

  • Updated:

    2024-06-05 11:56:49.0

Published:

5 Jun 2024 11:54 AM GMT

Kuwait has strengthened market supervision in observance of Eid al-Adha
X

കുവൈത്ത് സിറ്റി: ബലി പെരുന്നാളിന് മുന്നോടിയായി വിപണിയിൽ പരിശോധന ശക്തമാക്കി കുവൈത്ത് വാണിജ്യ മന്ത്രാലയം. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ സെക്ടർ വിവിധ വകുപ്പുകളിലുടനീളം വാണിജ്യ ഇൻസ്പെക്ടർമാരുടെ ടീമുകളെയും മാർക്കറ്റുകളിൽ എമർജൻസി ടീമുകളെയും വിന്യസിച്ചതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. വിലക്കയറ്റത്തിൽ നിന്നും ചൂഷണത്തിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് നടപടി.

വിഷയവുമായി ബന്ധപ്പെട്ട് വാണിജ്യ-വ്യവസായ മന്ത്രാലയവും സാമൂഹിക-തൊഴിൽ മന്ത്രാലയവും ചേർന്ന് പ്രത്യേക പ്രൊഫഷണൽ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചിരുന്നു. സഹകരണ സംഘങ്ങളിലെയും പഴവിപണിയിലെയും പച്ചക്കറികളുടെയും പഴങ്ങളുടെയും വിലയുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രാലയങ്ങളിലെയും ഇൻസ്‌പെക്ടർമാർ തമ്മിൽ അനുഭവങ്ങൾ കൈമാറാനാണ് ശിൽപശാല ലക്ഷ്യമിട്ടത്.

എമർജൻസി ടീമുകൾ അടുത്തിടെ നിരീക്ഷണ കാമ്പെയ്ൻ നടത്തിയിരുന്നു. പ്രത്യേകിച്ച് ജഹ്റയിലും ഫർവാനിയയിലും. തുടർന്ന് നിയമ ലംഘനങ്ങൾ തിരിച്ചറിയുകയും അത്തരം സഹകരണ സംഘങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ജഹ്റ, ഫർവാനിയ എമർജൻസി ടീമുകൾ അവരുടെ ദൈനംദിന പരിശോധനകൾ തുടരുന്നുവരികയാണ്.

ബലി പെരുന്നാളിന് മുന്നോടിയായി സൂപ്പർവൈസറി ടീമുകൾ വിപണികളിൽ സമഗ്ര പരിശോധനകൾ നടത്തി. സ്ത്രീകളുടെ ഷൂസ്, ബാഗുകൾ, തുണിത്തരങ്ങൾ എന്നിവ വിൽക്കുന്ന സ്റ്റോറുകൾ, ചരക്കുകളുടെ ഉത്ഭവം പരിശോധിച്ചുറപ്പിക്കൽ, നിർണിത വിലയും അറബിയിലും ഇംഗ്ലീഷിലും വിവരണവും പാലിക്കൽ എന്നിവ ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തി.

ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക, കൃത്രിമവില ഈടാക്കുന്നത് തടയുക, ആഘോഷ സീസണിൽ ന്യായവും സുതാര്യവുമായ വ്യാപാര സമ്പ്രദായം വളർത്തിയെടുക്കുക എന്നിവയാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്.

TAGS :

Next Story