ടെലികോം മേഖലയില്‍ ചട്ടങ്ങൾ കര്‍ശനമാക്കി കുവൈത്ത്
ടെലികോം മേഖലയില്‍ ചട്ടങ്ങൾ കര്‍ശനമാക്കി കുവൈത്ത്. രാജ്യത്ത് റേഡിയോ കമ്മ്യൂണിക്കേഷൻ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശമാണ് മുനിസിപ്പാലിറ്റി കമ്മിറ്റി അനുമതി നല്‍കിയത്.
നിലവിലെ ടെലികമ്യൂണിക്കേഷൻ ചട്ടത്തില്‍ 39 ബിസ് അധിക ആർട്ടിക്കിൾ ഉൾപ്പെടുത്തിയതായി കമ്മിറ്റി മേധാവി മുഹമ്മദ് അൽ മുതൈരി അറിയിച്ചു. മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനും അത് പരിപാലിക്കുന്നതിനുമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്.
ടവറുകള്‍ സ്ഥാപിക്കുമ്പോള്‍ 300 ചതുരശ്ര മീറ്ററിൽ കൂടുരുത്. പാർപ്പിട കെട്ടിടങ്ങൾ, സ്കൂളുകൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയ കെട്ടിടങ്ങളില്‍ നിന്നും ചുരുങ്ങിയത് 20 മീറ്റർ അകലം പാലിച്ചില്ലെങ്കില്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ടവര്‍ സൈറ്റുകളില്‍ പരസ്യമോ പ്രമോഷണൽ ബോർഡുകളോ സ്ഥാപിച്ചാല്‍ 3,000 മുതൽ 5,000 ദിനാർ വരെ പിഴ ഈടാക്കും. ടവറുകള്‍ സ്ഥാപിച്ച ഇടങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അതോടൊപ്പം ലംഘനങ്ങളുടെ തോത് അനുസരിച്ച് പിഴയും വർദ്ധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Adjust Story Font
16