ദേശീയ ദിനത്തില്‍ സെവൻത് ഹോൾ ഗുഹയിൽ ഏറ്റവും വലിയ പതാക ഉയർത്തി വേൾഡ് റെക്കോർഡിട്ട് കുവൈത്ത്
ദേശീയ ദിനത്തില്‍ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച് കുവൈത്ത്. ഒമാനിലെ സൽമ പീഠഭൂമിയിലെ സെവൻത് ഹോൾ ഗുഹയിൽ ഏറ്റവും വലിയ പതാക ഉയർത്തി കുവൈത്ത് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡിട്ടത്.
2,773 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതാണ് പതാക. 16 അംഗ സംഘം ആറ് മാസമെടുത്താണ് പതാക രൂപപ്പെടുത്തിയത്. കുവൈത്തിലെയും ഒമാനിലേയും ജനങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെയും സാഹോദര്യ ബന്ധത്തിന്റെയും പ്രകടനമായാണ് പതാക ഗുഹയ്ക്കുള്ളിൽ ഒരുക്കിയതെന്ന് കുവൈത്ത് ഫ്ലാഗ് ടീം മേധാവി ഫുആദ് ഖബസാർഡ് പറഞ്ഞു.
Next Story
Adjust Story Font
16