Quantcast

കുവൈത്തില്‍ ബയോമെട്രിക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു

മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ എല്ലാ പൗരന്മാരും പ്രവാസികളും ബയോമെട്രിക് ഫിംഗർ പ്രിൻ്റ് രജിസ്ട്രേഷനു വിധേയരാകണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2024-02-22 18:22:04.0

Published:

22 Feb 2024 5:56 PM GMT

Kuwait implements mandatory Biometric Fingerprinting
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ മാർച്ച് ഒന്നു മുതൽ ബയോമെട്രിക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. മാർച്ച് മുതൽ മൂന്ന് മാസത്തിനുള്ളിൽ എല്ലാ പൗരന്മാരും പ്രവാസികളും ബയോമെട്രിക് ഫിംഗർ പ്രിൻ്റ് രജിസ്ട്രേഷന് വിധേയരാകണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂൺ ഒന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.

ജൂൺ ഒന്നു മുതൽ ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത വ്യക്തികൾക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും കര-വ്യോമ അതിർത്തികളിലും സേവന കേന്ദ്രങ്ങളിലും ബയോമെട്രിക് രജിസ്ട്രേഷനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്..

അതോടൊപ്പം രാജ്യത്തിന്‍റെ പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ച ബയോമെട്രിക് കേന്ദ്രങ്ങള്‍ വഴിയും രജിസ്ട്രേഷൻ പൂര്‍ത്തിയാക്കാം. കുവൈത്തി പൗരന്മാര്‍ക്ക് ഹവല്ലി, ഫർവാനിയ, അഹമ്മദി, മുബാറക് അൽ കബീർ, ജഹ്‌റ ഗവർണറേറ്റുകളില്‍ സുരക്ഷാ ഡയറക്ടറേറ്റുകളിലും പ്രവാസികള്‍ക്ക് അലി സബാഹ് അൽ സാലം, ജഹ്‌റ എന്നിവിടങ്ങളിൽ നിന്നും സേവനങ്ങൾ പ്രയോജനപ്പെടുത്താം.

കുവൈത്തിൽനിന്ന് പുറത്തുപോകാൻ ബയോമെട്രിക് വിരലടയാളം ആവശ്യമില്ല. എന്നാല്‍, രാജ്യത്തേക്ക് തിരികെവരുമ്പോൾ നിർബന്ധമാണ്. രാജ്യത്ത് നിലവില്‍ 15 ലക്ഷത്തിലധികം പേര്‍ ബയോമെട്രിക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Summary: Kuwait implements mandatory Biometric Fingerprinting

TAGS :

Next Story