കൊടും ചൂടിൽ കുവൈത്ത്; ജഹ്റയിൽ രേഖപ്പെടുത്തിയത് 52 º C
അബ്ദാലി സ്റ്റേഷനിൽ 51 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കൊടും ചൂടിൽ കുവൈത്ത്. വിവിധയിടങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തി. ജഹ്റ സ്റ്റേഷനിൽ ഇന്ന് 52 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു. ഈ മേഖലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലകളിലൊന്നാണിത്.
അബ്ദാലി സ്റ്റേഷനിൽ 51 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി അൽ ഒതൈബി പറഞ്ഞു. അതേസമയം, കുവൈത്ത് സിറ്റി, വഫ്ര, ജലാലിയ്യ സ്റ്റേഷനുകളിൽ 50 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
കുവൈത്തിൽ അനുഭവപ്പെടുന്ന തീവ്ര വേനൽച്ചൂട് തുറന്നുകാട്ടുന്നതാണ് ഈ താപനിലകൾ. ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും ജലാംശം നിലനിർത്താനും അധികൃതർ ജനങ്ങളോട് ഉപദേശിച്ചു.
Next Story
Adjust Story Font
16