Quantcast

കുവൈത്ത് വിദേശകാര്യമന്ത്രി ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹിനെ സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ്‌

ജപ്പാനിലെ പുതിയ ഇന്ത്യൻ അംബാസഡർ ആയി നിയമിതനായ സിബി ജോര്‍ജ്ജ് ഈ മാസം കുവൈത്തിലെ സേവനം അവസാനിപ്പിച്ച് മടങ്ങും

MediaOne Logo

Web Desk

  • Updated:

    2022-10-04 16:38:27.0

Published:

4 Oct 2022 4:34 PM GMT

കുവൈത്ത് വിദേശകാര്യമന്ത്രി ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹിനെ സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ്‌
X

കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹിനെ ഇന്ത്യൻ അംബാസഡർ സിബി ജോര്‍ജ്ജ് സന്ദര്‍ശിച്ചു

ജപ്പാനിലെ പുതിയ ഇന്ത്യൻ അംബാസഡർ ആയി നിയമിതനായ സിബി ജോര്‍ജ്ജ് ഈ മാസം കുവൈത്തിലെ സേവനം അവസാനിപ്പിച്ച് മടങ്ങും. ഇന്ത്യ, കുവൈത്ത് ബന്ധം പുതിയ തലങ്ങളിലേക്ക് വളർത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി അംബാസഡർ സിബി ജോര്‍ജ്ജ് നടത്തിയ ശ്രമങ്ങളെയും സംഭാവനകളെയും ഷെയ്ഖ് ഡോ. അഹമ്മദ് നാസർ പ്രശംസിച്ചു.

2020 ഓഗസ്റ്റിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആയി ചുമതലയേറ്റ സിബി ജോർജ് കോട്ടയം പാല സ്വദേശിയാണ് . കോവിഡ് പ്രതിസന്ധി കാലത്ത് ഉൾപ്പെടെ ജനോപകാരപ്രദമായ നിരവധി ഇടപെടലുകൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി നടത്തി..കുവൈത്ത് സര്‍ക്കാരുമായി ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ധാരണ പത്രത്തിൽ ഒപ്പുവെച്ചതും, നീറ്റ് പരീക്ഷക്ക് കുവൈത്തിൽ വേദി ഒരുക്കിയതും, ഓപ്പണ്‍ ഹൗസ് പരിപാടി ആരംഭിച്ചതും ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും എംബസി ഉദ്യോഗസ്ഥരും പങ്കെടുത്തു.

TAGS :

Next Story