Quantcast

കുവൈത്ത് ഇന്ത്യൻ സിംഗേർസ് വെൽഫേർ അസോസിയേഷൻ ഇഫ്താർ സംഗമവും പൊതുയോഗവും സംഘടിപ്പിച്ചു

മംഗഫ് ദിലൈറ്റ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്റ്റീഫൻ ദേവസി അധ്യക്ഷനായിരുന്നു

MediaOne Logo

Web Desk

  • Published:

    28 March 2025 11:19 AM

കുവൈത്ത് ഇന്ത്യൻ സിംഗേർസ് വെൽഫേർ അസോസിയേഷൻ ഇഫ്താർ സംഗമവും പൊതുയോഗവും സംഘടിപ്പിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി പാട്ടുകാരുടെ കൂട്ടായ്മയായ കുവൈത്ത് ഇന്ത്യൻ സിംഗേർസ് വെൽഫേർ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമവും പൊതുയോഗവും നടത്തി. മംഗഫ് ദിലൈറ്റ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്റ്റീഫൻ ദേവസി അധ്യക്ഷനായിരുന്നു. സാമൂഹ്യ പ്രവർത്തകൻ സത്താർ കുന്നിൽ റമളാൻ സന്ദേശം നൽകി. "തൻ്റെ ചുറ്റുമുള്ള മനുഷ്യൻ്റെ വേദന സ്വന്തം വേദനയായി കരുതുകയും, അത് പരിഹരിക്കാൻ ഇടപെടുകയും ചെയ്യുമ്പോഴാണ് ഒരാൾ യാഥാർത്ഥ വിശ്വാസിയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സിന്ധു രമേശ് ആശംസകൾ നേര്‍ന്നു. ജനറൽ സെക്രട്ടറി ബിനോയ് ജോണി സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ അനുരാജ് ശ്രീധരൻ നന്ദി പറഞ്ഞു. യാസർ കരിങ്കല്ലത്താനി പരിപാടികൾ ഏകോപിപ്പിച്ചു. തുടർന്ന് നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: പ്രസിഡണ്ടായി കിഷോർ ആർ മേനോനെയും ജനറൽ സെക്രട്ടറിയായി ബിനോയ് ജോണിയേയും, ട്രഷറരായി അനുരാജ് ശ്രീധരനേയും തിരഞ്ഞെടുത്തു. റാഫി കല്ലായി, സുമിത നായർ എന്നിവര്‍ സഹ ഭാരവാഹികളാണ്.

TAGS :

Next Story