പിഴയടക്കാൻ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങൾ ജാഗ്രതയോടെ കാണണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
ട്രാഫിക് ഫൈൻ അടക്കാൻ ആവശ്യപ്പെട്ട് പലർക്കും വ്യാപകമായ സന്ദേശങ്ങൾ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ജാഗ്രതാ നിർദേശം നൽകിയത്.
കുവൈത്ത് സിറ്റി: പിഴയടക്കാൻ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് ഫൈൻ അടക്കാൻ ആവശ്യപ്പെട്ട് പലർക്കും വ്യാപകമായ സന്ദേശങ്ങൾ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ജാഗ്രതാ നിർദേശം നൽകിയത്. ട്രാഫിക് ലംഘനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അലേർട്ടുകളും അറിയിപ്പുകളും സഹൽ ആപ്ലിക്കേഷൻ വഴി മാത്രമാണ് അയക്കുന്നത്. സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കി മാത്രമേ പണമടക്കാവൂ. വ്യക്തിപരവും സാമ്പത്തികപരവുമായ വിവരങ്ങൾ പങ്കുവെക്കുമ്പോൾ വളരെ സൂക്ഷിക്കണമെന്ന് അധികൃതർ പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജ വെബ്സൈറ്റുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Next Story
Adjust Story Font
16