കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ട്; നവീകരണ പ്രവർത്തനങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി
കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ട് ടെര്‍മിനല്‍ ടു, പാസഞ്ചർ ടെർമിനലിന്‍റെ അന്തിമ ഘട്ട നിർമാണ പ്രവർത്തനങ്ങള്‍ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് വിലയിരുത്തി.
അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ ലക്ഷ്യമിടുന്ന വലിയ ദേശീയ പദ്ധതികളിലൊന്നാണ് വിമാനത്താവള വികസനമെന്ന് അദ്ദേഹം പറഞ്ഞു. നിർണിത കാലാവധിക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാവുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി പങ്ക് വെച്ചു.
പദ്ധതിയുടെ വിഷ്വൽ അവതരണം പ്രധാനമന്ത്രി വീക്ഷിച്ചു. മന്ത്രിമാരായ എസ്സ അഹമ്മദ് അൽ കന്ദരി,സുലൈമാൻ ബുഖാമസ്,ഡോ. ജാസിം മുഹമ്മദ് അൽ ഒസ്താദ്, മുതിർന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.
Next Story
Adjust Story Font
16