കുവൈത്തില്‍ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ നടത്തിപ്പിന് കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നു
കുവൈത്തില്‍ സ്വകാര്യ ക്ലിനിക്കുകളുടേയും ആശുപത്രികളുടേയും നടത്തിപ്പിനായി കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുവാന്‍ ഒരുങ്ങി ആരോഗ്യ മന്ത്രാലയം.
സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവധി അറിയിച്ചു. മന്ത്രിതല തീരുമാനം അനുസരിച്ച് ക്ലിനിക്കുകളോ ആശുപത്രികളുടെയോ ഉടമസ്ഥവകാശ കരാറില്‍ ഒരാള്‍ കുവൈത്തി ഡോക്ടറായിരിക്കണം.
അതോടപ്പം കൃത്രിമം തടയുന്നതിനായി സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ ലീസിന് നല്‍കുന്നതിലും ലൈസൻസ് ഉടമകള്‍ അല്ലാത്തവര്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story
Adjust Story Font
16