സ്വദേശി പാർപ്പിട മേഖലയിൽ ബാച്ചിലേഴ്‌സിന്റെ താമസം: നടപടിക്കൊരുങ്ങി കുവൈത്ത്
നിയമത്തിന് നേരത്തെ ഫത്‌വ ആന്റ് ലെജിസ്ലേഷൻ ഡിപ്പാർട്ട്മെൻറ് അംഗീകാരം നൽകിയിരുന്നു
സ്വദേശി പാർപ്പിട മേഖലയിൽ ബാച്ചിലേഴ്‌സ് താമസിക്കുന്നതിൽ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി കുവൈത്ത്. ഭവന നിയമവുമായി ബന്ധപ്പെട്ട കരട് നിർദ്ദേശം മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിച്ചു. കരട് നിയമം മുനിസിപ്പൽ കാര്യ മന്ത്രി ഫഹദ് അൽ ഷൂലയാണ് മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിയമത്തിന് നേരത്തെ ഫത്‌വ ആന്റ് ലെജിസ്ലേഷൻ ഡിപ്പാർട്ട്മെൻറ് അംഗീകാരം നൽകിയിരുന്നു.
നിർദ്ദിഷ്ട നിയമം പ്രവാസി ബാച്ചിലർമാർക്ക് ഫാമിലി റെസിഡൻഷ്യൽ, പ്രൈവറ്റ് ഹൗസിംഗ് ഏരിയകളിൽ വാടകയ്ക്കെടുക്കുന്നതിൽ നിന്ന് വിലയ്ക്കുന്നു. നിയമം ലംഘിക്കുന്ന പ്രവാസികൾക്കെതിരെയും കെട്ടിട ഉടമകൾക്കെതിരെയും ശക്തമായ നടപടി സീകരിക്കാനും നിയമത്തിൽ നിർദ്ദേശമുണ്ട്. ചുരുങ്ങിയത് ആയിരം ദിനാർ മുതൽ അയ്യായിരം ദിനാർ വരെ പിഴ ചുമത്താനും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമം നടപ്പാകുന്നതോടെ രാജ്യത്തെ മുഴുവൻ സ്വദേശി പാർപ്പിട മേഖലകളും കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികൾ പൂർണമായും ഒഴിയേണ്ടി വരും.
Kuwait is set to take strict measures against bachelors living in native residential areas
Adjust Story Font
16