ശക്തമായ തണുപ്പിൽ വിറച്ച് കുവൈത്ത്
വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്ത് ഇത്ര ശക്തമായ അതിശൈത്യം അനുഭവപ്പെടുന്നത്

കുവൈത്ത് സിറ്റി: ശക്തമായ തണുപ്പിൽ വിറച്ച് കുവൈത്ത്. ഇന്നലെ രാത്രി മുതൽ രാജ്യം കടുത്ത ശൈത്യത്തിലേക്ക് വഴിമാറുകയായിരുന്നു. മേഖലയിൽ അതിശൈത്യ തരംഗങ്ങൾ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ താപനില ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ ദിവസം ഗൾഫ് മേഖലയിൽ വീശിയടിച്ച തണുപ്പു കാറ്റ് കുവൈത്തിനെ സാരമായി ബാധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. പകൽ പരമാവധി താപനില 14 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസ് വരെയും എത്താനാണ് സാധ്യത.
അതേസമയം, രാജ്യത്തെ ചില മരുപ്രദേശങ്ങളിൽ താപനില 1 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നതായി അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്ത് ഇത്ര ശക്തമായ അതിശൈത്യം അനുഭവപ്പെടുന്നത്. രാത്രിയിൽ തണുപ്പ് കൂടുതൽ രൂക്ഷമാകുമെന്ന് പ്രവചിക്കപ്പെടുന്നു. തണുപ്പ് കൂടുന്നതിനാൽ പുറത്തിറങ്ങുന്നവർ ശൈത്യത്തെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കണമെന്ന്, ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പകൽ സമയത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 12 - 45 കി.മീ വരെയും, രാത്രിയിൽ 10 - 38 കി.മീ വരെയും എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാർഷിക മേഖലയിലും മരുഭൂമികളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
Adjust Story Font
16