Quantcast

കുവൈത്ത് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം

MediaOne Logo

Web Desk

  • Published:

    28 March 2025 4:34 PM

കുവൈത്ത് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം
X

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദജീജ് മെട്രോ കോർപറേറ്റ് ഹാളിൽ വച്ച് നടന്ന ഇഫ്താർ സംഗമത്തിൽ ജില്ലയിലെ നിരവധി പ്രവർത്തകർ പങ്കെടുത്തു. കണ്ണൂർ ജില്ല പ്രസിഡന്റ് നാസർ തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഡോ. ആമിർ അഹ്‌മദ് ഉദ്ഘാടനം ചെയ്തു. വിശുദ്ധ റമളാൻ മാസത്തിലെ അനുഗ്രഹീത ദിനങ്ങൾ, പ്രാർത്ഥനകളും പ്രകീർത്തനങ്ങളും കൊണ്ട് ധന്യമാക്കി, ജീവിതവിശുദ്ധി കൈവരിക്കണമെന്നു അദ്ദേഹം പറഞ്ഞു.

കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. അമീൻ മൗലവി റമളാൻ സന്ദേശം നൽകി. സംസ്ഥാന നേതാക്കളായ മുസ്തഫാ കാരി, ഹാരിസ് വെള്ളിയോത്ത്, എം.ആർ. നാസർ, ഹംസ പയ്യന്നൂർ മെട്രോ ആശംസകൾ നേർന്നു. സാബിതു ചെമ്പിലോട്, കുഞ്ഞബ്ദുള്ള തായ്യിൽ, ഷമീദ് മമ്മാകുന്ന്, സുഹൈൽ അബൂബക്കർ, അമീർ അലി കണ്ണാടിപ്പറമ്പ്, ജാബിർ അരിയിൽ തുടങ്ങിയവർ പ്രോഗ്രാമുകൾ ഏകോപിപിച്ചു. സഫ്വാൻ ഖുർആൻ പാരായണം നടത്തി. വൈറ്റ് ഗാർഡ് അംഗങ്ങൾ, വിവിധ മണ്ഡലം നേതാക്കൾ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നവാസ് കുന്നും കൈ സ്വാഗതം പറഞ്ഞു. ട്രഷറർ ബഷീർ കൂത്തുപറമ്പ് നന്ദി രേഖപ്പെടുത്തി.

TAGS :

Next Story