Quantcast

അജ്ഞാത കോൾ തട്ടിപ്പുകൾക്ക് വിട!; 'ഡിറ്റക്ടർ' സേവനം ആരംഭിച്ച് കുവൈത്ത്

വിളിക്കുന്നയാളുടെ പേരും നമ്പറും കാണാനാകും

MediaOne Logo

Web Desk

  • Published:

    23 July 2024 11:36 AM GMT

അജ്ഞാത കോൾ  തട്ടിപ്പുകൾക്ക് വിട!; ഡിറ്റക്ടർ  സേവനം ആരംഭിച്ച് കുവൈത്ത്
X

കുവൈത്ത് സിറ്റി: കുവൈത്ത് ടെലികോം രംഗം കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമാക്കുന്നതിനുള്ള നീക്കവുമായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി(സിട്രാ). ഡിറ്റക്ടർ (കാഷിഫ്) എന്ന പുതിയ സേവനം വഴി വിളിക്കുന്നയാളുടെ പേരും നമ്പറും ഇനി മുതൽ സ്വീകർത്താവിന് കാണാൻ സാധിക്കും. പ്രാദേശിക ടെലികോം ദാതാക്കൾ ഗവൺമെന്റ് ഏജൻസികൾ എന്നിവരുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ സേവനം നിയമസ്ഥാപനങ്ങൾക്കായി മാത്രമാണ് നിലവിൽ ലഭ്യമാക്കിയിരിക്കുന്നത്.

പൊതുജനങ്ങളുടെ ടെലികോം രംഗത്തെ വിശ്വാസം വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് 'കാഷിഫ്' സേവനം. മൊബൈൽ ഫോണിൽ നിന്നോ ലാൻഡ്ലൈനിൽ നിന്നോ വിളിക്കുന്നയാളുടെ പേര് തിരിച്ചറിയുന്നതിലൂടെ അജ്ഞാത കോളുകളുടെയും തട്ടിപ്പുകളുടെയും എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഈ പുതിയ സംവിധാനം ഗവൺമെന്റ് ഓഫീസുകളിൽ നിന്നും സ്വകാര്യ കമ്പനികളിൽ നിന്നുമുള്ള കോളുകൾ തിരിച്ചറിയാനും പരിശോധിക്കാനും ഉപയോക്താക്കളെ സഹായിക്കും. ടെലികോം മേഖലയിലെ സുരക്ഷയും വിശ്വാസയോഗ്യതയും വർധിപ്പിക്കുന്നതിൽ 'കാഷിഫ്' നിർണായക പങ്ക് വഹിക്കും. എന്നാൽ, വിളിക്കുന്നയാളുടെ പേര് മാത്രമേ കാണിക്കൂള്ളൂ എന്ന് ഉപയോക്താക്കൾ അറിഞ്ഞിരിക്കണം. രഹസ്യ വിവരങ്ങൾ കോളുകളിൽ പങ്കുവയ്ക്കരുതെന്ന് അധികൃതർ ഉപദേശിക്കുന്നു.

TAGS :

Next Story