Quantcast

യൂറോപ്പിനെ ഗൾഫ്-ഇറാഖ് റൂട്ടുമായി ബന്ധിപ്പിക്കുന്ന പുതിയ അന്താരാഷ്ട്ര ഇടനാഴി ആരംഭിച്ച് കുവൈത്ത്.

പുതിയ ഇടനാഴി വരുന്നതോടെ കുവൈത്തിൽ നിന്ന് യൂറോപ്പിലേക്ക് ഇറാഖിലൂടെ കടന്നുപോകുന്ന വിവരങ്ങൾ വേഗത്തിലും സുരക്ഷിതമായും കൈമാറാൻ കഴിയും.

MediaOne Logo

Web Desk

  • Published:

    9 Jan 2025 5:37 PM GMT

യൂറോപ്പിനെ ഗൾഫ്-ഇറാഖ് റൂട്ടുമായി ബന്ധിപ്പിക്കുന്ന പുതിയ അന്താരാഷ്ട്ര ഇടനാഴി ആരംഭിച്ച് കുവൈത്ത്.
X

കുവൈത്ത് സിറ്റി: യൂറോപ്പിനെ ഗൾഫ്-ഇറാഖ് റൂട്ടുമായി ബന്ധിപ്പിക്കുന്ന പുതിയ അന്താരാഷ്ട്ര ഇടനാഴി ആരംഭിച്ചതായി കുവൈത്ത് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി(സിട്രാ) അറിയിച്ചു. മേഖലയില്‍ അന്താരാഷ്ട്ര കേബിൾ വിച്ഛേദിക്കപ്പെട്ടതിനെ തുടർന്നുണ്ടാകുന്ന ഇന്റർനെറ്റ് തകരാർ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഇടനാഴി ആരംഭിക്കുന്നത്. പുതിയ ഇടനാഴി വരുന്നതോടെ കുവൈത്തിൽ നിന്ന് യൂറോപ്പിലേക്ക് ഇറാഖിലൂടെ കടന്നുപോകുന്ന വിവരങ്ങൾ വേഗത്തിലും സുരക്ഷിതമായും കൈമാറാൻ കഴിയും.

ഇടക്കിടെ ഉണ്ടാകുന്ന സമുദ്രാന്തര്‍ കേബിള്‍ തകരാറുകള്‍ മറൈൻ റൂട്ടുകളുടെ സേവനത്തെ ബാധിക്കുന്നതിനാൽ പുതിയ റൂട്ട് ഇതിന് ബദലാകും. അതോടൊപ്പം രാജ്യത്തെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ശേഷി വര്‍ദ്ധിപ്പിക്കുവാനും പുതിയ നീക്കം കാരണമാകും. ലാൻഡ് റൂട്ട് കേബിളിന് 100 ജിബി ശേഷിയുള്ളതിനാൽ വൻകിട കമ്പനികൾക്കും അന്താരാഷ്ട്ര സേവന ദാതാക്കൾക്കും കൂടുതൽ സഹായകരമാകുമെന്നാണ് പ്രതീക്ഷ. സാജിൽ ടെലികോമിന്‍റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

‘ഇറാഖ് റൂട്ട്’ ഡിജിറ്റൽ ആശയവിനിമയത്തിൽ രാജ്യത്തിന്‍റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും കുവൈത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക വളർച്ചക്കും പിന്തുണ നൽകുമെന്നും സിട്രാ ആക്ടിംഗ് പ്രസിഡന്റ് അബ്ദുല്ല അൽ അജ്മി പറഞ്ഞു. പ്രാദേശിക ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് വേഗത്തിലുള്ള സേവനം നൽകുന്നതിനായി പുതിയ ലാൻഡ് റൂട്ട് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാഖി ഇൻഫോർമാറ്റിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ പബ്ലിക് കമ്പനിയുടെ സഹകരണത്തോടെയാണ് ഈ റൂട്ട് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story