Quantcast

അറബിക് ഭാഷാ വിദ്യാർഥികൾക്കായി ഡയഗ്നോസ്റ്റിക് സർവേയുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താനും വിദ്യർഥികളുടെ അക്കാദമിക് മികവ് ഉയർത്തുന്നതിനുമാണ് സർവേ

MediaOne Logo

Web Desk

  • Published:

    5 Oct 2024 10:34 AM GMT

അറബിക് ഭാഷാ വിദ്യാർഥികൾക്കായി ഡയഗ്നോസ്റ്റിക് സർവേയുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
X

കുവൈത്ത് സിറ്റി: കുവൈത്തിൽ അറബിക് ഭാഷാ വിദ്യാർത്ഥികൾക്കായി ഡയഗ്‌നോസ്റ്റിക് സർവേ നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാർത്ഥികളുടെ അക്കാദമിക മികവ് ഉയർത്തുന്നതിനുമാണ് നടപടി. കുട്ടികളുടെ അടിസ്ഥാന കഴിവുകൾ വിലയിരുത്തുന്നതിനും ഭാഷാ വൈദഗ്ധ്യത്തിലെ അറിവ് തിരിച്ചറിയാനുമാണ് സർവ്വേ നടത്തുന്നത്.

ഒരു വർഷം നീളുന്ന സർവ്വേയിൽ വായനാ വൈദഗ്ധ്യം, എഴുത്ത് കഴിവുകൾ, ഭാഷാപരമായ ആവിഷ്‌കാരം എന്നിവയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. അധ്യാപകർ സർവ്വേക്ക് നേരിട്ട് മേൽനോട്ടം വഹിക്കും. അധ്യയന വർഷാരംഭം മുതൽ ആരംഭിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുവാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതോടപ്പം കുട്ടികൾക്ക് ഭാഷാപരമായ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളും ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു.

TAGS :

Next Story