രാജ്യത്തെ കോവിഡ് പ്രതിരോധം മികച്ചതെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം
18 ഉം അതിന് മുകളിലും വയസ്സുള്ളവർക്ക് ബൈവാലന്റ് കോവിഡ് വൈറസ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്
കോവിഡ് ബൂസ്റ്റർ വാക്‌സിൻ(Representative Image
രാജ്യത്തെ കോവിഡ് പ്രതിരോധം മികച്ചതെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. കോവിഡിനെ നേരിടുന്നതിലും പ്രതിരോധിക്കുന്നതിലും രാജ്യം വളരെ മുന്നേറിയെന്നും അധികൃതർ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 18 ഉം അതിന് മുകളിലും വയസ്സുള്ളവർക്ക് ബൈവാലന്റ് കോവിഡ് വൈറസ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ജലീബ് യൂത്ത് സെന്റർ, 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴി ഇവയുടെ വിതരണം നടന്നുവരികയാണ്. വാക്സിന്റെ പുതിയ ഡോസുകൾ ഉത്തേജക ഡോസുകളാണെന്നും ഇത് എടുക്കൽ നിർബന്ധിതമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ബൂസ്റ്റർ ഡോസ് രോഗത്തിന്റെ ആഘാതത്തെ കുറക്കുകയും ഒമൈക്രോൺ വകഭേദങ്ങൾക്കെതിരായ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. പ്രായമായവർക്കും അപകടസാധ്യതയുള്ളവർക്കും ബൂസ്റ്റർ ഡോസ് ഗുണം ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ബൈവാലന്റ് ബൂസ്റ്റർ നിലവിലുള്ള വൈറസ് വകഭേദങ്ങൾക്കെതിരെയും ഒമിക്രോണിനെതിരെയും സംരക്ഷണം നൽകുകയും മുൻ കുത്തിവെപ്പുകളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുകയും ചെയ്യും. അതേസമയം, കോവിഡ് വൈറസ് വാക്സിന്റെ അടിസ്ഥാന ഡോസുകൾ രാജ്യത്ത് ഇപ്പോഴും ലഭ്യമാണ്. വെസ്റ്റ് മിശ്‌റഫിലെ അബ്ദുൽ റഹ്‌മാൻ അൽ സെയ്ദ് ഹെൽത്ത് സെന്റർ വഴി അഞ്ച് വയസും അതിൽ കൂടുതലുമുള്ളവർക്കും ഇത് ലഭിക്കും. 12-18 വയസ് പ്രായമുള്ളവർക്കും മുമ്പ് വാക്‌സിൻ എടുത്തിട്ടില്ലാത്തവർക്കും വാക്‌സിൻ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Kuwait Ministry of Health says that the country's covid prevention is good
Adjust Story Font
16