Quantcast

പുകയില വിരുദ്ധ കാമ്പയിനുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

എക്‌സിബിഷനുകൾ, ബോധവൽക്കരണ ബ്രോഷറുകളുടെ വിതരണം, വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികൾ കാമ്പയിനോട് അനുബന്ധിച്ച് സംഘടിപ്പിക്കും

MediaOne Logo

Web Desk

  • Published:

    30 April 2024 1:51 PM GMT

Kuwait Ministry of Health with anti-tobacco campaign
X

കുവൈത്ത് സിറ്റി: പുകയില വിരുദ്ധ കാമ്പയിൻ ആരംഭിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. പുകവലിയുടെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിദ്യാർഥികൾക്കും മുതിർന്നവർക്കുമിടയിൽ പുകവലി രഹിത ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് കാമ്പയിൻ.

പുകവലിയുടെ മാനസികവും സാമൂഹികവുമായ വശങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുമെന്ന് ഹെൽത്ത് പ്രൊമോഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. അബീർ അൽ ബഹ്വ പറഞ്ഞു. മെയ് 31-ന് ലോക പുകവലി വിരുദ്ധ ദിനം വരെ നീളുന്ന കാമ്പയിൻ കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലായി വിവിധ പരിപാടികൾ അവതരിപ്പിക്കും.

എക്‌സിബിഷനുകൾ, ബോധവൽക്കരണ ബ്രോഷറുകളുടെ വിതരണം, വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികളും കാമ്പയിനോട് അനുബന്ധിച്ച് സംഘടിപ്പിക്കും. പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ബോധവത്കരിക്കുന്നതിനായി വാണിജ്യ സമുച്ചയങ്ങളിൽ ആരോഗ്യ പ്രദർശനങ്ങൾ നടത്തും. ഇ-സിഗരറ്റുകളുടെ ഉപയോഗവും ഗൗരവബുദ്ധ്യാ കാണണമെന്നും അത്തരം ഉൽപങ്ങളുടെ ഉപഭോഗവും നിരുൽസാഹപ്പെടുത്തണമെന്നും അൽ ബഹ്വ പറഞ്ഞു.

TAGS :

Next Story