ബീച്ച് ഏരിയകളിൽ ബാർബിക്യൂവും ഷീഷയും താൽക്കാലികമായി നിരോധിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി
അറ്റകുറ്റപണി നടക്കുന്നതിനാലാണ് നിരോധനം
കുവൈത്ത് സിറ്റി: ബീച്ച് ഏരിയകളിൽ ബാർബിക്യൂ, ഷീഷയും താൽക്കാലികമായി നിരോധിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി. ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് നിരോധനമെന്ന് മുനിസിപ്പാലിറ്റി ക്യാമ്പ് കമ്മിറ്റി മേധാവി ഫൈസൽ അൽ ഒതൈബി അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ക്യാമ്പ് സീസൺ നവംബർ പകുതിയോടെ ആരംഭിക്കുമെന്ന് അൽ ഒതൈബി പറഞ്ഞു.
അതേസമയം, രാജ്യത്ത് 18 ക്യാമ്പ് സൈറ്റുകൾക്ക് അംഗീകാരം നൽകിയതായും ഫൈസൽ അൽ ഒതൈബി അറിയിച്ചു. ആറെണ്ണത്തിന്റെ അംഗീകാരം റദ്ദാക്കിയതായും വ്യക്തമാക്കി. അൽ ഉയൂൻ, അൽ അബ്ദലിയ്യ, അൽ ജുലൈയ്യയിലെ രണ്ട് ക്യാമ്പ് സൈറ്റുകൾ എന്നിവയുടെ അംഗീകാരമാണ് റദ്ദാക്കിയത്.
Next Story
Adjust Story Font
16