ഫലസ്തീന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത് ദേശീയ അസംബ്ലി
ഫലസ്തീന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത് ദേശീയ അസംബ്ലി. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ ദേശീയ അസംബ്ലി അംഗങ്ങള്‍ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണത്തെ രൂക്ഷമായി വിമർശിച്ചു.
ഫലസ്തീനിലെയും ഗസ്സയിലെയും ആക്രമണങ്ങളെ ചോദ്യം ചെയ്ത എം.പിമാർ ഫലസ്തീന് പൂര്‍ണ്ണ പിന്തുണ അറിയിച്ചു. ഇസ്രായേലിന്‍റെ ക്രൂരമായ കൂട്ടക്കൊലകളാണ് ഗസ്സയില്‍ നടക്കുന്നത്. വിഷയത്തിൽ ഫലസ്തീനൊപ്പം നിൽക്കുന്ന സര്‍ക്കാരിന്‍റെ നിലപാടിനെ എം.പിമാര്‍ പ്രശംസിച്ചു.
അതിനിടെ ആഗോള രാജ്യങ്ങള്‍ പാലിക്കുന്ന നിശബ്ദതയെ എം.പിമാര്‍ അപലപിച്ചു. വെടിനിർത്തൽ സംബന്ധിച്ച യു.എൻ ജനറൽ അസംബ്ലി പ്രമേയം ഉടന്‍ നടപ്പിലാക്കണമെന്ന് കുവൈത്ത് പാര്‍ലിമെന്റ് ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16