Quantcast

കുവൈത്ത് നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പ്; നിരീക്ഷകരായി എത്തുന്നവരില്‍ മീഡിയവൺ പ്രതിനിധിയും

തുടർച്ചയായ മൂന്നാം തവണയാണ് നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനും കവറേജിനുമായി മീഡിയവണിന് ക്ഷണം ലഭിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-09-23 19:48:02.0

Published:

23 Sep 2022 7:27 PM GMT

കുവൈത്ത് നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പ്; നിരീക്ഷകരായി എത്തുന്നവരില്‍ മീഡിയവൺ പ്രതിനിധിയും
X

കുവൈത്തിൽ ഈ മാസം 29 നു നടക്കുന്ന നാഷണൽ അസംബ്ലി തിരഞ്ഞെടുപ്പിൽ നിരീക്ഷകരായി എത്തുന്നവരിൽ മീഡിയവൺ പ്രതിനിധിയും. തുടർച്ചയായ മൂന്നാം തവണയാണ് നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനും കവറേജിനുമായി മീഡിയവണിന് ക്ഷണം ലഭിക്കുന്നത്. മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എം.സി.എ നാസർ തിങ്കളാഴ്ച കുവൈത്തിലെത്തും.

കുവൈത്തിന്‍റെ രാഷ്ട്രീയ ഭാഗദേയം നിർണയിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വാർത്താവിനിമയ മന്ത്രാലയത്തിന്‍റെ പ്രത്യേക ക്ഷണിതാക്കളായി നിരവധി അന്താരാഷ്ട്ര മാധ്യമപ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും എത്തുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള സംഘത്തിൽ മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ മാധ്യമപ്രവർത്തകൻ ജോർജ് കള്ളിവയൽ. എൻ.പി ഹാഫിസ് മുഹമ്മദ്, എം.ഡി നാലപ്പാട് എന്നിവരാണ് ഉള്ളത്. ബി.ബി.സി, സ.എൻ.എൻ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളും നിരീക്ഷകരായി എത്തുന്നുണ്ട്. വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷനുകളും, വോട്ടെണ്ണൽ കേന്ദ്രങ്ങളും വിദേശ പ്രതിനിധി സംഘം സന്ദർശിക്കും.

വിദേശ മാധ്യമപ്രവത്തകർക്കായി പ്രത്യേക ഇൻഫർമേഷൻ സെന്ററും ഒരുക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും മീഡിയവൺ പ്രതിനിധികൾക്ക് ഔദ്യോഗിക ക്ഷണമുണ്ടായിരുന്നു. അതിനിടെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ 291 പുരുഷൻമാരും 22 വനിതകളുമായി 313 സ്ഥാനാര്ഥികളാണ് അന്തിമമായി രംഗത്തുള്ളത്. 65 സഥാനാർഥികൾ മൽസര രംഗത്തുനിന്ന് പിൻമാറിയതായി തെരഞ്ഞെടുപ്പ് കാര്യസമിതി അറിയിച്ചു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭ യോഗം ചോരും. പോളിങ് ബൂത്തുകളായി ക്രമീകരിക്കുന്ന 60 സ്കൂളുകളിലെ വോട്ടെടുപ്പ് സജ്ജീകരണങ്ങൾ ഒരുക്കങ്ങൾ വിദ്യാഭ്യാസമന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പിരിച്ചുവിടപ്പെട്ട സഭയിലെ 40ൽ കൂടുതൽ അംഗങ്ങളും നിരിവധി മുൻ എം.പിമാരും മത്സര രംഗത്തുണ്ട്. 796,000 വോട്ടർമാരാണ് രാജ്യത്തുള്ളത്. രാജ്യത്തെ അഞ്ചു മണ്ഡലങ്ങളിൽ നിന്നായി 10 പേർ വീതം 50 പേരെയാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുക

TAGS :

Next Story