Quantcast

കുവൈത്ത് നാഷണൽ അസംബ്ലി തിരഞ്ഞെടുപ്പ്; ട്രാൻസ്പെരൻസി സൊസൈറ്റിയുടെ 91 നിരീക്ഷകർ പങ്കെടുക്കും

വോട്ടർമാർ ബാഹ്യസ്വാധീനങ്ങൾക്ക് വഴങ്ങാതെ സ്വതന്ത്രമായാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതെന്ന് ഉറപ്പാക്കുകയാണ് നിരീക്ഷണത്തിലൂടെ ലക്ഷ്യമാകുന്നതെന്ന് ട്രാൻസ്പെരൻസി സൊസൈറ്റി

MediaOne Logo

Web Desk

  • Updated:

    2022-09-25 18:14:49.0

Published:

25 Sep 2022 4:35 PM GMT

കുവൈത്ത് നാഷണൽ അസംബ്ലി തിരഞ്ഞെടുപ്പ്; ട്രാൻസ്പെരൻസി സൊസൈറ്റിയുടെ 91 നിരീക്ഷകർ പങ്കെടുക്കും
X

കുവൈത്തിൽ നാഷണൽ അസംബ്ലി തിരഞ്ഞെടുപ്പിൽ കുവൈത്ത് ട്രാൻസ്പെരൻസി സൊസൈറ്റിയുടെ 91 നിരീക്ഷകർ പങ്കെടുക്കും. നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത് എന്നും വോട്ടർമാർ ബാഹ്യസ്വാധീനങ്ങൾക്ക് വഴങ്ങാതെ സ്വതന്ത്രമായാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതെന്നും ഉറപ്പാക്കുകയാണ് നിരീക്ഷണത്തിലൂടെ ലക്ഷ്യമാകുന്നതെന്നു ട്രാൻസ്പെരൻസി സൊസൈറ്റി വ്യക്തമാക്കി.

വോട്ടിംഗിന്റെ സംഘടനാപരമായ കാര്യങ്ങളിൽ നിരീക്ഷകർ ഇടപെടില്ലെങ്കിലും , ഏതെങ്കിലും തരത്തിലുള്ള ഗുരുതര നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ അധികാരികളെ അറിയിക്കുമെന്നു കുവൈത്ത് ട്രാൻസ്പെരൻസി സൊസൈറ്റി സെക്രട്ടറി അസ്റാർ ഹയാത്ത് കുവൈത് വാർത്താ ഏജൻസിയോട് പറഞ്ഞു. തിരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷം നടന്ന കാര്യങ്ങളുടെ പോസിറ്റീവും നെഗറ്റീവും ചൂണ്ടിക്കാണിച്ച് റിപ്പോർട്ട് നൽകും .

പത്രസമ്മേളനത്തിൽ ഇവ വെളിപ്പെടുത്തുന്നതിനു പുറമെ നിയമസഭയ്ക്കും എക്സിക്യൂട്ടീവിനും രേഖകൾ റഫർ ചെയ്യുമെന്നും അസ്റാർ ഹയാത്ത് പറഞ്ഞു . ഇത്തരം രേഖകൾ പുറത്തിറക്കുന്നത് കുവൈത്തിന്റെ സുതാര്യതയെ പ്രതിഫലിപ്പിക്കുമെന്നും ആഗോള സുതാര്യത റാങ്കിംഗിൽ രാജ്യത്തിന്റെ നില മെച്ചപ്പെടുത്തുന്നതിന് ഇത് ഉപയോഗപ്രദമാകുമെന്നും ട്രാൻസ്പെരൻസി സൊസൈറ്റി സെക്രട്ടറി കൂട്ടിച്ചേർത്തു സമിതിയിലെ നിരീക്ഷകർ ദൗത്യത്തിനായി വേണ്ടത്ര പരിശീലനം നേടിയിട്ടുണ്ടെന്ന് ഹയാത്ത് സൂചിപ്പിച്ചു. 2008 മുതൽ തിരഞ്ഞെടുപ്പ് നിരീക്ഷണ രംഗത്തുള്ള കുവൈറ്റ് ട്രാൻസ്പരൻസി സൊസൈറ്റി അഴിമതി വിരുദ്ധ അതോറിറ്റി രൂപീകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നേതൃപരമായ പങ്കു വഹിച്ചിട്ടുണ്ട്. ഈ മാസം 29 നാണ് കുവൈത്ത് പാര്ലിമെന്റിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ്.

TAGS :

Next Story