Quantcast

കുവൈത്ത് ദേശീയ അസംബ്ലി സമ്മേളനം ഫെബ്രുവരിയിലേക്ക് മാറ്റി

മന്ത്രിസഭ രാജിക്കത്ത് സമർപ്പിച്ചതിന് പിറകെയാണ് ദേശീയ അസംബ്ലി സമ്മേളനത്തിൽ നിന്നും പ്രധാനമന്ത്രിയും മന്ത്രിമാരും പിന്മാറിയത്

MediaOne Logo

Web Desk

  • Updated:

    2023-01-26 18:26:04.0

Published:

26 Jan 2023 5:25 PM GMT

കുവൈത്ത് ദേശീയ അസംബ്ലി സമ്മേളനം ഫെബ്രുവരിയിലേക്ക് മാറ്റി
X

കുവൈത്ത് പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ മാറിനിന്നതിനെ തുടര്‍ന്ന് ദേശീയ അസംബ്ലി സമ്മേളനം ഫെബ്രുവരിയിലേക്ക് മാറ്റി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിക്കത്ത് സമർപ്പിച്ചതിന് പിറകെയാണ് ദേശീയ അസംബ്ലി സമ്മേളനത്തിൽ നിന്നും പ്രധാനമന്ത്രിയും മന്ത്രിമാരും പിന്മാറിയത്. സമ്മേളനത്തിന് ക്വാറം പൂർത്തിയായെങ്കിലും സർക്കാർ വരില്ലെന്ന് പാര്‍ലമെന്റ് കാര്യ മന്ത്രി അമ്മാർ അൽ അജ്മി സ്പീക്കറെ അറിയിക്കുകയായിരുന്നു. ഇതോടെ സഭ സമ്മേളനം ഫെബ്രുവരി ഏഴ്, എട്ട് ദിവസങ്ങളിലേക്ക് മാറ്റിവെച്ചതായി സ്പീക്കർ അഹമ്മദ് അൽ സദൂൻ അറിയിച്ചു.

സർക്കാറിന്‍റെ ഭാഗത്തുനിന്ന് ആരും പങ്കെടുക്കാത്തതിനാൽ ദേശീയ അസംബ്ലിയുടെ പതിവ് സമ്മേളനം സ്പീക്കർ കഴിഞ്ഞ ദിവസവും നിർത്തിവെച്ചിരുന്നു. അതിനിടെ മന്ത്രിസഭയുടെ രാജി അമീര്‍ ശൈഖ് നവാഫ്‌ അല്‍ അഹ്മദ് അസ്സബാഹ് സ്വീകരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരും പാര്‍ലമെന്റും തമിലുള്ള ഭിന്നതയെ തുടര്‍ന്നാണ്‌ മന്ത്രിസഭ രാജിവെച്ചത്.

TAGS :

Next Story