കുവൈത്തിലെ എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ അഗ്നിബാധ റിഫൈനറിയുടെ പ്രവർത്തനത്തെ ബാധിച്ചില്ലെന്ന് നാഷണൽ പെട്രോളിയം കമ്പനി
മിന അൽ അഹ്‌മദി ഓയിൽ റിഫൈനറിയിൽ തിങ്കളാഴ്ച കാലത്താണ് അപകടം ഉണ്ടായത്
കുവൈത്തിൽ മിന അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ അഗ്നിബാധ റിഫൈനറിയുടെ പ്രവർത്തനത്തെ ബാധിച്ചില്ലെന്നു കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു. അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കിയതായും പരിക്കേറ്റ ഏതാനും ജീവനക്കാർക്ക് അടിയന്തിര ചികിത്സ നൽകിയതായും കെ എൻ പി സി അറിയിച്ചു
മിന അൽ അഹ്‌മദി ഓയിൽ റിഫൈനറിയിൽ തിങ്കളാഴ്ച കാലത്താണ് അപകടം ഉണ്ടായത്. റിഫൈനറിയിലെ റെസിഡ്യൂവൽ ഓയിൽ ഡിസൾഫ്യൂറൈസേഷൻ യൂണിറ്റുകളിൽ ഒന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു .കെ എൻ പിസിയുടെ അഗ്‌നിശമന വിഭാഗവും അഹമ്മദി ഫഹാഹീൽ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർസർവീസ് യൂണിറ്റുകളും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
''തൊഴിലാളികൾക്ക് പുക ശ്വസിച്ചതിന്റെ ഫലമായി ചെറിയ തോതിലുള്ള പരിക്കുകൾ ഉണ്ടായെന്നും ആരുടേയും നില ഗുരുതരമല്ലെന്നും കെ എൻ പിസി ട്വിറ്ററിൽ അറിയിച്ചു . റിഫൈനറിയുടെ പ്രവർത്തനത്തെയോ കയറ്റുമതിയെയോ അപകടം ബാധിച്ചിട്ടില്ല . ഇലക്‌സ്ട്രിസിറ്റി വിതരനത്തിൽ തടസ്സങ്ങൾ ഉണ്ടായിട്ടില്ലെന്ന് ജലം വൈദ്യുതിമന്ത്രലയവും അറിയിച്ചു . പരിക്കേറ്റവർക്ക് അദാൻ ആശുപത്രിയിൽ ചികിത്സ നൽകി അപകടത്തിന്റെ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് കെ എൻ പിസി വക്താവ് അബ്ദുൽ അസീസ് അൽ ദുഐജ് അറിയിച്ചു .
Adjust Story Font
16