ഫലസ്തീനുകൾക്ക് പരമാവധി സംരക്ഷണം നൽകണമെന്ന് കുവൈത്ത്-ഒമാന്‍ വിദേശകാര്യ മന്ത്രിമാര്‍
ഇസ്രായേൽ ആക്രമണത്തില്‍ നിന്നും ഫലസ്തീനുകൾക്ക് പരമാവധി സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത്-ഒമാന്‍ വിദേശകാര്യ മന്ത്രിമാര്‍. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സാലിം അബ്ദുല്ല ജാബിർ അസ്സബാഹ്, ഒമാൻ വിദേശകാര്യമന്ത്രി ബദർ അൽ ബുസൈദി എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തിന്റെ ഭാഗമായി കുവൈത്തിലെത്തിയതായിരുന്നു ഒമാൻ വിദേശകാര്യമന്ത്രി. പരിസ്ഥിതി, വ്യാപാരം , വിദ്യാഭ്യാസം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Next Story
Adjust Story Font
16