കോവിഡ് പ്രതിരോധം; ആരോഗ്യപ്രവർത്തകരുടെ സേവനങ്ങൾ രേഖപ്പെടുത്തണമെന്ന് കുവൈത്ത് പ്രധാനമന്ത്രി
കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകരുടെ സേവനങ്ങൾ വരും തലമുറക്കായി രേഖപ്പെടുത്തി വെക്കണമെന്നു കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു. ആരോഗ്യപ്രവർത്തകരുടെ ചരിത്രപരമായ ദൗത്യത്തെ അഭിനന്ദിക്കാൻ പാരിതോഷികങ്ങളും നന്ദി വാക്കുകളും മതിയാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു .
ഫർവാനിയ ആശുപത്രിയിലെ പുതിയ കെട്ടിട പദ്ധതി സന്ദർശിക്കവെയാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ഇക്കാര്യം പറഞ്ഞത് . രാജ്യത്ത് കോവിഡ് കേസുകൾ വളരെയധികം കുറഞ്ഞു. പ്രതിരോധ കുത്തിവെപ്പ് 70 ശതമാനം പൂർത്തിയാക്കി. സാധാരണ ജീവിതത്തിലേക്ക്മ അടുക്കുകയാണ് . മഹാമാരിയെ ഏറ്റവും കാര്യക്ഷമമായി നേരിട്ട ആരോഗ്യ സംവിധാനത്തെ ആദരിക്കാൻ പാരിതോഷികങ്ങളും നന്ദി വാക്കുകളും മതിയാകില്ല. ഇൗ ചരിത്രം ഭാവിതലമുറയുടെ അറിവിലേക്കായി രേഖപ്പെടുത്തണം . ഇതിനായി ആരോഗ്യ വാർത്താവിനിമയ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പോരാട്ടത്തിൽ ജീവൻ നഷ്ടമായ ആരോഗ്യ പ്രവർത്തകരുടെ ഓർമക്കായി അവരുടെ പേരുകൾ ജാബിർ ആശുപത്രിയുടെ പ്രധാന ഭാഗത്ത് പ്രദർശിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദേശം നൽകി.
Adjust Story Font
16