Quantcast

കുവൈത്തിൽ പൊലീസുകാരെ കയ്യേറ്റം ചെയ്‌താൽ അഞ്ച് വർഷം തടവും 5000 ദീനാർ പിഴയും ശിക്ഷ

പോലീസുകാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.

MediaOne Logo
കുവൈത്തിൽ പൊലീസുകാരെ കയ്യേറ്റം ചെയ്‌താൽ അഞ്ച് വർഷം തടവും 5000 ദീനാർ പിഴയും ശിക്ഷ
X

കുവൈത്തിൽ പൊലീസുകാരെ കയ്യേറ്റം ചെയ്‌താൽ അഞ്ച് വർഷം തടവും 5000 ദീനാർ പിഴയും ശിക്ഷ. വാക്കാലോ ആംഗ്യത്താലോ അധിക്ഷേപിച്ചാൽ രണ്ട് വർഷം തടവ് ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പോലീസുകാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.

പൊലീസുകാരെ കയ്യേറ്റം ചെയ്യുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്ന സംഭവങ്ങളിൽ ശക്തമായ നിയമനടപടികളിലൂടെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ മർദ്ദിച്ചാൽ അഞ്ച് വർഷം വരെ തടവും 5000 ദീനാർ വരെ പിഴയും ആണ് ശിക്ഷ വാക്കാലും ആംഗ്യത്താലുമുള്ള അധിക്ഷേപവും മറ്റും നടത്തിയാൽ രണ്ടുവർഷം വരെ തടവന്നുഭവിക്കേണ്ടി വരും 3000 ദീനാർ വരെ പിഴയുമുണ്ടാകും .

നിയമങ്ങൾ പാലിക്കാൻ സ്വദേശികളോടും വിദേശികളോടും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. പൊലീസുകാർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നത് അധികൃതർ ഗൗരവത്തിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു . രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിരീക്ഷണക്യാമറകൾ സ്ഥാപിക്കാനും സരുക്ഷ സംവിധാനങ്ങൾ വർധിപ്പിക്കാനും ആഭ്യന്തര മന്ത്രി ഉദ്യോഗസ്ഥർക്ക്നി ർദേശം നൽകി

--

TAGS :

Next Story