Quantcast

കുവൈത്ത് ജനസംഖ്യ 4.4 മില്യൺ; രാജ്യത്ത് 65 % വിദേശികൾ

രാജ്യത്ത് അപ്പാർട്ട്മെൻറ് വാടക വർദ്ധിക്കുന്നു

MediaOne Logo

Web Desk

  • Published:

    22 Nov 2022 2:21 PM GMT

കുവൈത്ത് ജനസംഖ്യ 4.4 മില്യൺ;   രാജ്യത്ത് 65 % വിദേശികൾ
X

കുവൈത്ത് ജനസംഖ്യ 4.4 മില്യൺ കടന്നു. സ്വദേശികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിവിൽ ഇൻഫർമേഷൻ പുറത്തിറക്കിയ കണക്കനുസരിച്ച് 44,64000 ആണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതിൽ 15 ലക്ഷം സ്വദേശികളും 29.5 ലക്ഷം വിദേശികളുമാണ്.

35 ശതമാനം സ്വദേശികളും 65 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം. പിന്നിട്ട രണ്ട് വർഷം വിദേശി ജനസംഖ്യയിൽ കുറവ് വന്നെങ്കിലും ഇപ്പോഴും ജനസംഖ്യയിൽ ഭൂരിപക്ഷവും വിദേശികളാണ്. വിദേശികളിൽ പത്ത് ലക്ഷത്തിലേറെ പേർ ഇന്ത്യക്കാരാണ്.

രാജ്യത്തെ ഏറ്റവും ജനസാന്ദ്രത ഏറിയ പ്രദേശം ഫർവാനിയ ഗവർണറേറ്റാണ്. സ്വദേശികളും പ്രവാസികളുമായി 11 ലക്ഷത്തിലേറെ പേർ ഇവിടെ താമസിക്കുന്നതായി സിവിൽ ഇൻഫർമേഷൻ അറിയിച്ചു. ജനസംഖ്യാ സാന്ദ്രതയുടെ കാര്യത്തിൽ അഹമ്മദി ഗവർണറേറ്റ് രണ്ടാം സ്ഥാനത്തും ഹവല്ലി മൂന്നാമതുമാണ്.

അതിനിടെ രാജ്യത്ത് അപ്പാർട്ട്മെന്റുകളുടെ ശരാശരി വാടക ഉയർന്ന് വരുന്നതായി കുവൈത്ത് ഫിനാൻസ് ഹൗസ് പുറത്തിറക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ 1.4 ശതമാനം വർദ്ധിച്ച് അപ്പാർട്ട്മെൻറ് വാടക 326 ദിനാറും സ്വകാര്യ വീടുകളുടെ വാടക 5.3 ശതമാനം ഉയർന്ന് 583 ദിനാറായതായും റിപ്പോർട്ടിൽ പറയുന്നു.

TAGS :

Next Story