കുവൈത്തിലെത്തുന്നവർക്ക് ഞയറാഴ്ച മുതൽ മൂന്നുദിവസം നിര്‍ബന്ധിത ഹോം ക്വാറൻറീൻ
രാജ്യത്തേക്ക് വരുന്നവര്‍ 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം
കുവൈത്തിലെത്തുന്നവർക്ക് ഞയറാഴ്ച മുതൽ മൂന്നുദിവസം നിര്‍ബന്ധിത ഹോം ക്വാറൻറീൻ. രാജ്യത്തേക്ക് വരുന്നവര്‍ 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ജനുവരി 2 മുതൽ ബൂസ്റ്റര്‍ ഡോസും നിര്‍ബന്ധം ആക്കിയിട്ടുണ്ട്.തിങ്കളാഴ്ച വൈകീട്ട് ചേർന്ന കുവൈത്ത് മന്ത്രിസഭ യോഗത്തിന്‍റേതാണ് തീരുമാനം.
കുവൈത്തിലേക്ക് വരുന്നവർ 48 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് തെളിയിക്കണം. നേരത്തെ 72 മണിക്കൂറിനുള്ളിൽ എടുത്താൽ മതിയായിരുന്നു. ഡിസംബർ 26 മുതലാണ് ഉത്തരവിന് പ്രാബല്യം. യാത്രക്കാര്ക്കുള്ള ക്വാറൻറീൻ ഏഴ് ദിവസമുള്ളത് പത്തുദിവസമാക്കി ഉയർത്തിയിട്ടുണ്ട്. 72 മണിക്കൂർ കഴിഞ്ഞ് പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ പുറത്തിറങ്ങാൻ അനുമതിയുണ്ടാകും. അതായത് മൂന്നുദിവസം നിർബന്ധിത ഹോം ക്വാറൻറീൻ അനുഷ്ടിക്കണം.
വാക് സിന്റെ 2 ഡോസ് പൂര്‍ത്തിയാക്കി 9 മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ സോസ് നിര്‍ബന്ധം ആക്കിയിട്ടുണ്ട്. ഇത് ജനുവരി 2 മുതൽ പ്രാബല്യത്തില്‍ ആകും. വിവിധ രാജ്യങ്ങളിലെ ഒമിക്രോണ്‍ വ്യാപന ത്തിന്റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം.അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രിസഭ രാജ്യനിവാസികളോട് അഭ്യർഥിച്ചു.
Adjust Story Font
16