ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരുടെ പട്ടികയിൽ ഇടം പിടിച്ച് കുവൈത്ത്
പ്രതിദിനം 3 ദശലക്ഷം ബാരൽ എണ്ണയാണ് ഉല്‍പ്പാദിപ്പിക്കുന്നത്
- Published:
26 Sep 2023 2:48 AM GMT
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരുടെ പട്ടികയിൽ ഇടം പിടിച്ച് കുവൈത്ത്. വിഷ്വൽ ക്യാപിറ്റലിസ്റ്റ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ആഗോളതലത്തില്‍ കുവൈത്ത് പത്താം സ്ഥാനം നേടിയത്.
രാജ്യത്ത് പ്രതിദിനം 3 ദശലക്ഷം ബാരൽ എണ്ണയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ആഗോള എണ്ണ വിതരണത്തിന്‍റെ 3.2 ശതമാനവും കുവൈത്ത് ആണ് സംഭാവന ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രതിദിന ക്രൂഡ് ഉൽപ്പാദനത്തില്‍ 12 ശതമാനം വര്‍ദ്ധനവാണ് 2022-ല്‍ രാജ്യത്ത് രേഖപ്പെടുത്തിയിയത്.
റഷ്യൻ-ഉക്രേനിയൻ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ 8 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് എണ്ണ ഉല്‍പ്പാദന രാജ്യങ്ങള്‍ക്ക് ലഭിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് 17.771 ദശലക്ഷം ബാരലുമായി അമേരിക്ക ഒന്നാം സ്ഥാനത്തും 12.136 ദശലക്ഷം ബാരലുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്തും 11.202 ദശലക്ഷം ബാരലുമായി റഷ്യ മുന്നാം സ്ഥാനത്തുമാണ്.
Adjust Story Font
16