പൗര നീതിയിൽ കുവൈത്ത് അമ്പത്തിരണ്ടാം സ്ഥാനത്ത്
ഡെന്മാര്‍ക്ക്,നോര്‍വേ,ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍
പൗര നീതിയില്‍ കുവൈത്ത് അമ്പത്തിരണ്ടാം സ്ഥാനത്ത്. വേള്‍ഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ റൂള്‍ ഓഫ് ലോ ഇന്‍ഡക്സ് റിപ്പോര്‍ട്ടിലാണ് കുവൈത്തിന് മികച്ച സ്ഥാനം ലഭിച്ചത്.
ഡെന്മാര്‍ക്ക്,നോര്‍വേ,ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. 142 രാജ്യങ്ങളിലായി ഒന്നര ലക്ഷത്തോളം ഗാർഹിക സർവേകളും നിയമ വിദഗ്ധർക്കിടയിൽ നടത്തിയ 3,400 സർവേകളെയും അടിസ്ഥാനമാക്കിയായിരുന്നു റിപ്പോർട്ട്.
ഗള്‍ഫ് മേഖലയില്‍ നിന്ന് യു.എ.ഇയും കുവൈത്തുമാണ് ലിസ്റ്റില്‍. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, പൗര സ്വാതന്ത്രത്തിന് മേലുളള സംരക്ഷണം തുടങ്ങിയ എട്ടോളം മേഖലകള്‍ വിശകലനം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
Next Story
Adjust Story Font
16