Quantcast

5G സാങ്കേതിക വിദ്യയിൽ ആഗോളതലത്തിൽ കുവൈത്തിന് ഒന്നാം സ്ഥാനം

GSMA ഇന്റലിജൻസ് നടത്തിയ പഠനത്തിലാണ് കുവൈത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

MediaOne Logo

Web Desk

  • Published:

    15 Jun 2024 8:36 AM GMT

5G സാങ്കേതിക വിദ്യയിൽ ആഗോളതലത്തിൽ  കുവൈത്തിന് ഒന്നാം സ്ഥാനം
X

 5G സാങ്കേതിക വിദ്യയിൽ ആഗോളതലത്തിൽ കുവൈത്തിന് ഒന്നാം സ്ഥാനം

കുവൈത്ത് സിറ്റി: ആഗോളതലത്തിൽ 5G സാങ്കേതിക വിദ്യയിൽ ഒന്നാം സ്ഥാനം കൈവരിച്ച് കുവൈത്ത്. വാണിജ്യ, വ്യവസായ മന്ത്രിയും വാർത്താവിനിമയ കാര്യങ്ങൾക്കുള്ള സഹമന്ത്രിയുമായ ഒമർ അൽ-ഒമർ വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തിന്റെ നേട്ടം പങ്കുവെച്ചത്.

GSMA ഇന്റലിജൻസ് നടത്തിയ പഠനത്തിലാണ് കുവൈത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 2023 ലെ 5G ടെക്നോളജി വ്യാപനത്തിന്റെയും ഉപയോഗത്തിന്റെയും പ്രകടനം അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയത്. അടിസ്ഥാന സൗകര്യങ്ങൾ, സേവന ദാനം, ഉപയോക്താക്കളുടെ അനുഭവം എന്നിവ പഠനത്തിൽ ഉൾപ്പെടുന്നു. ഈ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി 5G ടെക്നോളജി നടപ്പിലാക്കുന്നതിലും സംയോജിപ്പിക്കുന്നതിലും ലോക, മേഖലാ തലങ്ങളിൽ കുവൈത്ത് മുന്നിലാണെന്ന് പഠനം വ്യക്തമാക്കുന്നു. 5G സാങ്കേതികവിദ്യ പല വിഭാഗങ്ങളിലായി വ്യാപിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രകടനത്തെ അളക്കുന്ന സൂചികയിൽ 68 പോയിന്റ് നേട്ടമാണ് കുവൈത്ത് നേടിയത്‌

നെറ്റ്വർക്ക് കവറേജ്, വേഗത, വിശ്വാസ്യത, 5G സാധ്യമാക്കുന്ന സേവനങ്ങളുടെ പരിധി എന്നിവ പോലുള്ള ഘടകങ്ങൾ ഉൾപ്പെടെയാണ് ഈ സൂചിക പരിശോധിക്കുന്നത്. ഡിജിറ്റൽ രംഗത്തെ പുരോഗതിയുടെയും സാമ്പത്തിക വളർച്ചയുടെ പ്രേരകശക്തിയുടെയും പ്രധാന സൂചകമാണിത്.

ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ പുറത്തിറക്കിയ 2023-ലെ ഐസിടി വികസന സൂചികയിൽ (ഐ.ഡി.ഐ) 169 രാജ്യങ്ങളെ മറികടന്ന് കുവൈത്ത് ഒന്നാമതെത്തിയെന്നും അൽ ഒമർ വ്യക്തമാക്കി.

TAGS :

Next Story