Quantcast

പ്രവാസികൾ ഏറ്റവും കൂടുതൽ പണം നാട്ടിലേക്കയക്കുന്ന അറബ് രാജ്യങ്ങളിൽ കുവൈത്തിന് മൂന്നാം സ്ഥാനം

കുവൈത്തിലെ പ്രവാസികൾ 12.7 ബില്യൺ ഡോളറാണ് കഴിഞ്ഞ വർഷം നാട്ടിലേക്കയച്ചത്.

MediaOne Logo

Web Desk

  • Published:

    1 July 2024 1:32 PM GMT

പ്രവാസികൾ ഏറ്റവും കൂടുതൽ പണം നാട്ടിലേക്കയക്കുന്ന അറബ് രാജ്യങ്ങളിൽ കുവൈത്തിന് മൂന്നാം സ്ഥാനം
X

കുവൈത്ത് സിറ്റി: ലോകബാങ്കിന്റെ 'മൈഗ്രേഷൻ ആൻഡ് ഡവലപ്‌മെന്റ് ബ്രീഫ്' റിപ്പോർട്ട് പ്രകാരം, 2023ൽ പ്രവാസികൾ ഏറ്റവും കൂടുതൽ പണം നാട്ടിലേക്കയക്കുന്ന അറബ് രാജ്യങ്ങളിൽ കുവൈത്തിന് മൂന്നാം സ്ഥാനം. ആഗോള തലത്തിൽ പത്താം സ്ഥാനവും കുവൈത്ത് കരസ്ഥമാക്കി. കുവൈത്തിലെ പ്രവാസികൾ ഏകദേശം 12.7 ബില്യൺ ഡോളർ അവരുടെ സ്വന്തം രാജ്യത്തേക്ക് അയച്ചതായാണ് കണക്കുകൾ.

യു.എ.ഇയാണ് അറബ് ലോകത്തെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഏകദേശം 38.5 ബില്യൺ ഡോളറാണ് യു.എ.ഇയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയച്ചത്. 38.4 ബില്യൺ ഡോളർ അയച്ച് സൗദി അറേബ്യയും, 11.8 ബില്യൺ ഡോളറുമായി ഖത്തറും, 2.7 ബില്യൺ ഡോളറുമായി ബഹ്‌റൈനുമാണ് അറബ് രാജ്യങ്ങളുടെ പട്ടികയിലുള്ള ആദ്യ അഞ്ച് സ്ഥാനക്കാർ.

2022-നെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിദേശ പണമയയ്ക്കലിൽ 13% കുറവുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 85.8 ബില്യൺ ഡോളർ അയച്ച അമേരിക്കയാണ് ആഗോള തലത്തിൽ ഒന്നാമതെത്തിയത്.

TAGS :

Next Story