ഒമിക്രോൺ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ഇ -വിസ നടപടികൾ കർശനമാക്കി കുവൈത്ത്
നിലവിലെ സാഹചര്യത്തിൽ പുതിയ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നുള്ളവർക്ക് എളുപ്പത്തിൽ വിസ അനുവദിക്കില്ല.
ഒമിക്രോൺ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ഇ - വിസ നടപടികൾ കർശനമാക്കി കുവൈത്ത്. പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് വിസ അനുവദിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് 53 രാജ്യക്കാർക്കു നവംബർ അവസാന വാരം മുതൽ ഓൺലൈനായി കുവൈത്ത് സന്ദർശക വിസ അനുവദിച്ചിരുന്നു. ഏതെങ്കിലും ജി.സി.സി രാജ്യത്ത് ആറുമാസത്തിലേറെ താമസാനുമതിയുള്ള പ്രൊഫഷനലുകൾക്കും ഇ വിസ നൽകുമെന്നു അധികൃതർ അറിയിച്ചിരുന്നു . ഇതിനുശേഷമാണ് ഒമിക്രോൺ വൈറസ് വകഭേദം വിവിധ രാജ്യങ്ങളിൽ പടരുന്നത്. നിലവിലെ സാഹചര്യത്തിൽ പുതിയ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നുള്ളവർക്ക് എളുപ്പത്തിൽ വിസ അനുവദിക്കില്ല.
ഒരാഴ്ചക്കിടെ 1200 ടൂറിസ്റ്റ് വിസയാണ് ആഭ്യന്തര മന്ത്രാലയം ഇഷ്യൂ ചെയ്തത്. ഇതിൽ ഭൂരിഭാഗവും 53 രാജ്യങ്ങളിൽനിന്നുള്ള അപേക്ഷകളിൽ ആയിരുന്നു. ഏത് തരം വിസയിൽ ഉള്ളവരായാലും കുവൈത്തിൽ എത്തുന്നവരുടെ ട്രാവൽ ഹിസ്റ്ററി പരിശോധിക്കാൻ ആരോഗ്യ മന്ത്രാലയം വ്യോമയാന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ അടുത്തിടെ പോയവരാണെങ്കിൽ പരിശോധന കർശനമാക്കും. മറ്റൊരു രാജ്യത്ത് പതിനാലു ദിവസം കഴിയാതെ ഇവരെ കുവൈത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് സൂചന.
Adjust Story Font
16