Quantcast

ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്ക് സ്വകാര്യവത്കരിക്കാൻ സാധ്യത തേടി കുവൈത്ത്

പുതിയ പദ്ധതിയിലൂടെ നിരവധി കുവൈത്തി യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ

MediaOne Logo

Web Desk

  • Published:

    29 Sep 2022 3:36 PM GMT

ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്ക് സ്വകാര്യവത്കരിക്കാൻ സാധ്യത തേടി കുവൈത്ത്
X

പൊതു-സ്വകാര്യ പങ്കാളിത്ത പ്രോജക്ട് അതോറിറ്റി മുഖേന ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്ക് സ്വകാര്യവത്കരിക്കാൻ കുവൈത്ത് ഒരുങ്ങുന്നു. ഇത് സംബന്ധമായി കഴിഞ്ഞ ദിവസം സാധ്യതാ പഠനം നടത്താന്‍ കൺസൾട്ടൻസി ഓഫീസുമായി കരാർ ഒപ്പിട്ടതായി വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.

പുതിയ നീക്കം ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാകും. പദ്ധതി വേഗത്തിലാക്കാനുള്ള നടപടിക്രമങ്ങള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാന്‍ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി ഡോ. റാണ അൽ-ഫാരെസ് നിര്‍ദ്ദേശം നല്‍കി.

ന്യൂ കുവൈത്ത് 2035 സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 2035 ആകുമ്പോഴേക്കും കുവൈത്തിന്‍റെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള നിരവധി വികസന പദ്ധതികളാണ് ന്യൂ കുവൈത്ത് 2035ന്‍റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.

എണ്ണയിതര വരുമാനമാര്‍ഗങ്ങള്‍ കണ്ടത്തെുക, സാമ്പത്തികരംഗം സുസ്ഥിരപ്പെടുത്തുക, യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. ആരോഗ്യരംഗത്തും വ്യവസായിക മേഖലയിലും വളര്‍ച്ച കൈവരിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

TAGS :

Next Story