Quantcast

ജനസംഖ്യയിൽ സ്വദേശികൾ 35 ശതമാനം മാത്രം; അവിദഗ്ധ തൊഴിലാളികളെ കുറയ്ക്കാൻ ഒരുങ്ങി കുവൈത്ത്

രാജ്യത്തെ ജനസംഖ്യയിൽ 65 ശതമാനം വിദേശികളാണ്

MediaOne Logo

Web Desk

  • Updated:

    2023-01-08 18:11:23.0

Published:

8 Jan 2023 4:53 PM GMT

ജനസംഖ്യയിൽ സ്വദേശികൾ 35 ശതമാനം മാത്രം; അവിദഗ്ധ തൊഴിലാളികളെ കുറയ്ക്കാൻ ഒരുങ്ങി കുവൈത്ത്
X

അവിദഗ്ധ തൊഴിലാളികളെ കുറയ്ക്കുവാൻ ഒരുങ്ങി കുവൈത്ത്. വൈദഗ്ധ്യമില്ലാത്ത പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വിദേശികളിൽ നല്ലൊരു പങ്കും അവിദഗ്ധ തൊഴിലാളികളാണ്. വിദേശികളായ അവിദഗ്ധ തൊഴിലാളികളുടെ അനിയന്ത്രിതമായ വരവാണ് ഈ വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദേശി നിയമനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയും നിലവിലുള്ളവരെ പടിപടിയായി കുറച്ചുകൊണ്ടും രാജ്യത്തെ ജനസംഖ്യ ക്രമീകരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.

നിലവിൽ 35 ശതമാനം സ്വദേശികളും 65 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം. തൊഴിൽ വിപണിയിൽ വിദേശി തൊഴിലാളികളെ ആവശ്യമില്ലെങ്കിൽ അവരുടെ തൊഴിൽ പെർമിറ്റ് പുതുക്കി നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതോടൊപ്പം തൊഴിലാളികളെ കൊണ്ടുവരുന്നതിന് തൊഴിലുടമകൾക്ക് നിശ്ചിത ഫീസ് ചുമത്തുവാനുള്ള നിർദ്ദേശവും സർക്കാർ പരിഗണിക്കുന്നതായി സൂചനകളുണ്ട് . രാജ്യത്തെ കുറ്റകൃത്യങ്ങൾ വർദ്ധിക്കാനും അവിദഗ്ധ തൊഴിലാളികളുടെ ആധിക്യം കാരണമാകുന്നുണ്ടെന്നും വിമർശനമുണ്ട്. അതിനിടെ ഇഖാമ ലംഘകരെ കസ്റ്റഡിയിലെടുക്കുന്നതിനും അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ പിടികൂടുന്നതിനുമായി രാജ്യത്തുടനീളം പരിശോധനാ കാമ്പയിനുകൾ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു.



Kuwait set to reduce unskilled foreign workers

TAGS :

Next Story