ഫലസ്തീന് ഐക്യദാർഢ്യം; കുവൈത്തിലെ എല്ലാ ആഘോഷ പരിപാടികളും നിർത്തിവെക്കാന്‍ നിര്‍ദേശം
ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കുവൈത്തില്‍ ഉയരുന്നത്
കുവൈത്ത് സിറ്റി: ഇസ്രായേൽ അധിനിവേശത്തിനെതിരെ ചെറുത്തുനിൽപ്പ് നടത്തുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യവുമായി കുവൈത്ത്. ഫലസ്തീൻ ജനതക്കും രക്തസാക്ഷികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും നിർത്തിവെക്കാന്‍ വ്യാഴാഴ്ച അടിയന്തരമായി ചേർന്ന മന്ത്രിമാരുടെ കൗൺസിൽ നിര്‍ദ്ദേശം നല്‍കി.
ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കുവൈത്തില്‍ ഉയരുന്നത്. അറബ് മേഖലയിലെ വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുമായും കുവൈത്ത് മന്ത്രിമാർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങൾ ഫലസ്തീൻ ജനതക്ക് നേരത്തെ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫലസ്തീൻ ജനതക്ക് ഭക്ഷണവും വൈദ്യസഹായവും നൽകാൻ ലക്ഷ്യമിട്ടുള്ള 'എയ്ഡ് ഫലസ്തീൻ' കാമ്പയിന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു.
Summary: Kuwait stands in solidarity with the Palestinian people who are resisting the Israeli occupation
Adjust Story Font
16