Quantcast

കുവൈത്തിൽ കൂടുതൽ വിദേശി ടെക്‌നിക്കൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പബ്ലിക് അതോറിറ്റി ഓഫ് മാൻ പവർ

ജി.സി.സി കൗൺസിൽ അംഗീകരിച്ച ഏകീകൃത ഗൈഡ് അനുസരിച്ചുള്ള യോഗ്യത കണക്കാക്കിയാകും തൊഴിലാളി റിക്രൂട്ട്‌മെന്റ്.

MediaOne Logo

Web Desk

  • Published:

    22 Oct 2023 2:38 PM GMT

Kuwait celebrates Constitution Day
X

കുവൈത്ത് സിറ്റി: കുവൈത്തിൽ കൂടുതൽ വിദേശി ടെക്നിക്കൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ. ജി.സി.സി കൗൺസിൽ അംഗീകരിച്ച ഏകീകൃത ഗൈഡ് അനുസരിച്ചുള്ള യോഗ്യത കണക്കാക്കിയാകും തൊഴിലാളി റിക്രൂട്ട്‌മെന്റ്. രാജ്യത്തെ തൊഴിൽ വിപണിയുടെ ഉത്പാദനക്ഷമതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനാണു യോഗ്യത നിർബന്ധമാക്കിയതെന്ന് അധികൃതർ അറിയിച്ചു.

വാണിജ്യ സന്ദർശന വിസയിൽ കൊണ്ടുവന്ന കമ്പനിയിലേക്ക് മാത്രമേ തൊഴിലാളിയെ ട്രാൻസ്ഫർ അനുവദിക്കൂ. ട്രാൻസ്ഫർ ആവശ്യപ്പെടുന്ന ജീവനക്കാർ അവരുടെ ക്രിമിനൽ റെക്കോർഡ് സ്റ്റാറ്റസ്, എൻട്രി വിസയുടെ പകർപ്പ്, കൈമാറുന്ന തൊഴിലിന്റെ നിർദിഷ്ട ആവശ്യകതകൾ വ്യക്തമാക്കുന്ന രേഖകൾ എന്നിവ സമർപ്പിക്കണം. സന്ദർശക വിസ വർക്ക് റെസിഡൻസ് പെർമിറ്റാക്കി മാറ്റുന്നത് പുതിയ തൊഴിൽ പെർമിറ്റായാണ് പരിഗണിക്കുക. തൊഴിലാളിയെ മാറ്റാൻ ആഗ്രഹിക്കുന്ന കമ്പനിക്ക് ആവശ്യമായ പ്രവാസി തൊഴിലാളികളുടെ എണ്ണം അതിനനുസരിച്ച് ക്രമീകരിക്കാം.

എൻട്രി വിസകളും വർക്ക് പെർമിറ്റുകളും നൽകുന്നതിനുള്ള സ്റ്റാൻഡേർഡ് നടപടിക്രമങ്ങൾക്കനുസൃതമായി പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പെർമിറ്റുകൾ അനുവദിച്ചു തുടങ്ങിയതായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു. തൊഴിലാളികൾക്ക് വിസ ലഭിക്കുന്നതിനായി സ്ഥാപനങ്ങൾ സഹേൽ ആപ്പ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

TAGS :

Next Story