എണ്ണ മേഖലയിൽ പ്രാദേശികവൽക്കരണം കർശനമാക്കി കുവൈത്ത്
വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈത്ത് പൗരന്മാരെ നിയമിക്കും
കുവൈത്ത് സിറ്റി: എണ്ണ മേഖലയിൽ പ്രാദേശികവൽക്കരണം കർശനമാക്കി കുവൈത്ത്. കുവൈത്ത് പെട്രോളിയം കോർപ്പറേഷനിൽ കരാർ മേഖലയിൽ സ്വദേശിവൽക്കരണം അവസാന ഘട്ടത്തിലാണെന്ന് അധികൃതർ പറഞ്ഞു. എണ്ണ മേഖലയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈത്ത് പൗരന്മാരെ നിയമിക്കും. തൊഴിൽ നൈപുണ്യം ആവശ്യമുള്ള മേഖലയായതിനാൾ ഘട്ടംഘട്ടമായാണ് നടപ്പിലാക്കുക. പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുക, തദ്ദേശീയരുടെ മത്സരക്ഷമത വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Next Story
Adjust Story Font
16