പേപ്പർ ഗതാഗത ഫൈനുകൾ നിർത്തലാക്കാനൊരുങ്ങി കുവൈത്ത്
കുവൈത്തിൽ പേപ്പർ ഗതാഗത ഫൈനുകൾ നിർത്തലാക്കുന്നു. നേരത്തെ ട്രാഫിക് നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് നൽകിയിരുന്ന പേപ്പർ രശീതി നിർത്തി വാഹനത്തിന്റെ ഉടമയയുടെ നമ്പറിൽ സന്ദേശം അയക്കുന്ന സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെയും പേപ്പർ മലിനീകരണം കുറക്കുന്നതിന്റെയും ഭാഗമായിട്ടാണ് പുതിയ നടപടി. രാജ്യത്തെ പ്രകൃതി സംരക്ഷണത്തിനുള്ള പ്രോത്സാഹനവും മാലിന്യ നിർമാർജനത്തിനായുള്ള രാജ്യത്തിന്റെ ഭാവി പദ്ധതികളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമാണിതെന്നും ട്രാഫിക് അധികൃതർ കൂട്ടിച്ചേർത്തു. രാജ്യത്ത് ജൈവമാലിന്യം കഴിഞ്ഞാൽ രണ്ടാം സ്ഥാനം പേപ്പർ മാലിന്യങ്ങൾക്കാണുള്ളത്. ഇതു കൂടി കണക്കിലെടുത്താണ് പുതിയ നടപടി.
Next Story
Adjust Story Font
16