Quantcast

സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്ക് കുവൈത്ത്; സഹേൽ ആപ്പ് പുറത്തിറക്കി

സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം

MediaOne Logo

Web Desk

  • Updated:

    2022-12-14 19:02:09.0

Published:

14 Dec 2022 5:03 PM GMT

സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്ക് കുവൈത്ത്; സഹേൽ ആപ്പ് പുറത്തിറക്കി
X

കുവൈത്ത് സിറ്റി: സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്ക് കുവൈത്ത്. ബിസിനസ് ഉടമകൾക്കായി സഹേൽ ആപ്ലിക്കേഷന്‍റെ ഔദ്യോഗിക പതിപ്പ് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രിയും സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി ചെയർമാനുമായ മാസെൻ അൽ നഹേദ് പുറത്തിറക്കി. സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 141 ഓളം ഇ സേവനങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. ഇതോടെ വ്യാപാരികള്‍ക്ക് മണിക്കൂറുകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കാത്ത് നില്‍ക്കാതെ ഒരൊറ്റ ആപ്ലിക്കേഷനിലൂടെ തന്നെ ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കും. അതോടൊപ്പം സ്ഥാപനങ്ങളുടെ ഉടമകൾക്ക് ഇടപാടുകൾ പൂർത്തിയാക്കാൻ മറ്റുള്ളവരെ നോമിനേറ്റ് ചെയ്യാനും ആപ്പില്‍ സൗകര്യം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസങ്ങളില്‍ നടന്ന ട്രയല്‍ റണ്ണില്‍ മികച്ച പ്രതികരണമാണ് വ്യാപാരികളില്‍ നിന്ന് ലഭിച്ചത്.

സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നത് ഡിജിറ്റൽവൽക്കരണം ത്വരിതപ്പെടുത്തുവാന്‍ സഹായകരമാകുമെന്നും കാത്തിരിപ്പില്ലാതെ ബിസിനസ് ഉടമകൾക്ക് ഏകജാലക ഇടപാടുകൾ പൂർത്തിയാക്കാൻ സാഹേല്‍ ആപ്പിന്‍റെ പുതിയ പതിപ്പിലൂടെ സാധിക്കുമെന്നും വാണിജ്യ മന്ത്രി മാസന്‍ അല്‍ നഹ്ദ പറഞ്ഞു. സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കംപ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. രേഖകളുടെ സാധുത ഉറപ്പു വരുത്താൻ ക്യു ആർ കോഡ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ എട്ട് ലക്ഷത്തോളം വരിക്കാരാണ് സഹേല്‍ ആപ്പിള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

TAGS :

Next Story