കുവൈത്തിൽ മുനിസിപ്പൽ കൗൺസിലിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നാളെ
രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് എതിരാളികൾ ഇല്ലാത്തതിനാൽ വോട്ടെടുപ്പില്ലാതെ ഇവർ കൗൺസിലർമാരായി എത്തും
കുവൈത്ത്: മുനിസിപ്പൽ കൗൺസിലിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നാളെ. ഒരു വനിത ഉൾപ്പെടെ 36 സ്ഥാനാർഥികൾ ആണ് മത്സര രംഗത്തുള്ളത്. രാവിലെ എട്ടുമണി മുതലാണ് വോട്ടെടുപ്പ്. ആകെ പത്ത് മുനിസിപ്പൽ മണ്ഡലങ്ങളാണ് കുവൈത്തിൽ ഉള്ളത്. ഇതിൽ എട്ട് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് എതിരാളികൾ ഇല്ലാത്തതിനാൽ വോട്ടെടുപ്പില്ലാതെ ഇവർ കൗൺസിലർമാരായി എത്തും. ഏഴ്, പത്ത് മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രിസഭ നിയമിക്കുന്ന 6 പേര് ഉൾപ്പെടെ മൊത്തം 16 അംഗങ്ങളാണ് മുനിസിപ്പാലിറ്റി ഭരണസമിതിയിൽ ഉണ്ടാവുക. ആകെ 4,38,283 വോട്ടർമാരാണുള്ളത്.
നാല് വർഷം കൂടുമ്പോഴാണ് കുവൈത്തിൽ മുനിസിപ്പൽ കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ 73 സ്ഥാനാർഥികൾ ഉണ്ടായിരുന്നത് ഇത്തവണ പകുതിയായി കുറഞ്ഞു. 1930ൽ കുവൈത്ത് മുനിസിപ്പാലിറ്റി രൂപീകൃതമായ ശേഷം കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കാൻ 12 പൊതു തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Kuwait to hold municipal elections tomorrow
Adjust Story Font
16