സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഫ്ലെക്സിബിൾ ജോലി സമയം ഏർപ്പെടുത്താൻ കുവൈത്ത്
ജീവനക്കാര്‍ക്ക് സ്ഥിരമായി റിമോട്ട് വർക്ക് അനുവദിക്കുമെന്ന വാര്‍ത്തകള്‍ സിവിൽ സർവീസ് കമ്മീഷന്‍ തള്ളിക്കളഞ്ഞു
കുവൈത്തിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഫ്ലെക്സിബിൾ ജോലി സമയം കൊണ്ടുവരുവാന്‍ ആലോചന. ഇത് സംബന്ധമായി പഠനത്തിന് സിവിൽ സർവീസ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനമാണുള്ളത്. ഞായറാഴ്ച ആരംഭിച്ച് വ്യാഴാഴ്ചയോടെ അവസാനിക്കും.പുതിയ നിര്‍ദ്ദേശം നടപ്പിലാകുന്നതോടെ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും തൊഴിൽ-ജീവിത ബാലൻസ് മെച്ചപ്പെടുത്തുവാനും സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രത്യേക സാഹചര്യങ്ങളില്‍ ജോലിയുടെ സ്വഭാവമോ മറ്റ് കാരണങ്ങളാലോ ജോലി സമയം മാറ്റാൻ ആഗ്രഹിക്കുന്നവർക്കാകും മുന്‍ഗണനയെന്നാണ് സൂചനകള്‍.
അതിനിടെ ജീവനക്കാര്‍ക്ക് സ്ഥിരമായി റിമോട്ട് വർക്ക് അനുവദിക്കുമെന്ന വാര്‍ത്തകള്‍ സിവിൽ സർവീസ് കമ്മീഷന്‍ തള്ളിക്കളഞ്ഞു.കോവിഡ് സമയത്ത് അസാധാരണമായ സാഹചര്യത്തിലാണ് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചതെന്നും നിലവില്‍ അത്തരമൊരു ആലോചനയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Adjust Story Font
16