Quantcast

ഒപെക് നേതൃത്വത്തിലേക്ക് കുവൈത്ത്

MediaOne Logo

Web Desk

  • Published:

    6 Nov 2021 4:11 PM GMT

ഒപെക് നേതൃത്വത്തിലേക്ക് കുവൈത്ത്
X

എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിനെ അടുത്ത തവണ കുവൈത്ത് നയിച്ചേക്കും. നിലവിലെ സെക്രട്ടറി ജനറൽ അടുത്ത വർഷം സ്ഥാനമൊഴിയുന്നതോടെ കുവൈത്തിൽ നിന്നുള്ള ഹൈതം അൽ ഗൈസ് ഉപേക് മേധാവി ആകുമെന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു .

നൈജീരിയക്കാരനായ മുഹമ്മദ് ബാർകിൻഡോ ആണ് നിലവിൽ ഒപെക്കിനെ നയിക്കുന്നത്. 2016 ജൂലൈ മുതൽ രണ്ട് തവണയായി സെക്രട്ടറി ജനറൽ സ്ഥാനത്തുള്ള ഇദ്ദേഹം 2022 ജൂലൈയിൽ സ്ഥാനമൊഴിയും. നേരത്തെ ഒപെകിൽ ഗവർണർ ആയിരുന്ന ഹൈതം അൽ ഗൈസ് കഴിഞ്ഞ ജൂണിലാണ് ആ സ്ഥാനം ഒഴിഞ്ഞത്. തുടർന്ന് കുവൈത്ത് പെട്രോളിയം കോർപറേഷൻ ഇൻറർനാഷനൽ മാർക്കറ്റിങ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ആയി പ്രവർത്തിച്ചുവരികയാണ്.

കുവൈത്ത് പെട്രോളിയം കോർപറേഷൻ ബീജിങ്, ലണ്ടൻ റീജനൽ ഓഫീസുകളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഒപെകിൻറെ അടുത്ത നേതൃസ്ഥാനം കുവൈത്തിന് നൽകാൻ അംഗ രാഷ്ട്രങ്ങൾക്കിടയിൽ സമ്മതമുണ്ടെന്നാണ് റിപ്പോർട്ട്.

TAGS :

Next Story