വാടക തർക്ക കേസുകൾക്കായി കുവൈത്തിൽ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം സജ്ജമാക്കും: നീതിന്യായ മന്ത്രി
താമസ-വാണിജ്യ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി പരിഹരിക്കാൻ കഴിയും
കുവൈത്ത് സിറ്റി: കുവൈത്തിൽ വാടക തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകൾക്കായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം സജ്ജമാക്കുമെന്ന് നീതിന്യായ മന്ത്രി ഡോ. മുഹമ്മദ് അൽ വാസ്മി. കേസുകളുമായി ബന്ധപ്പെട്ട കരാറുകൾ, വിധികൾ, എക്‌സിക്യൂട്ടീവ് ഉത്തരവുകൾ എന്നിവയായിരിക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി കൈകാര്യം ചെയ്യുക. ഇതോടെ താമസ-വാണിജ്യ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റൽ ചാനലുകൾ വഴി പരിഹരിക്കാൻ കഴിയും.
അതിനിടെ രാജ്യത്ത് അപ്പീൽ കാലയളവ് 30 ദിവസത്തേക്ക് നീട്ടിയതായി മുഹമ്മദ് അൽ വാസ്മി അറിയിച്ചു. നേരത്തെ കേസുകളുടെ അപ്പീൽ കാലാവധി 20 ദിവസമായിരുന്നു.
Next Story
Adjust Story Font
16