Quantcast

ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം വേണമെങ്കില്‍ ദ്വിരാഷ്ട്രം നിലവില്‍ വരണമെന്ന് കുവൈത്ത്

MediaOne Logo

Web Desk

  • Published:

    2 Nov 2023 2:43 AM GMT

ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം വേണമെങ്കില്‍   ദ്വിരാഷ്ട്രം നിലവില്‍ വരണമെന്ന് കുവൈത്ത്
X

ഫലസ്തീന്‍ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം വേണമെങ്കില്‍ ദ്വിരാഷ്ട്രം നിലവില്‍ വരണമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സാലിം അബ്ദുള്ള അൽ ജാബിർ അസ്സബാഹ്. യു.എൻ ദിനത്തോടനുബന്ധിച്ച് കുവൈത്തിൽ യു.എൻ മിഷൻ നടത്തിയ ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി.

നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന ഗസ്സയിലെ ആക്രമണം ഉടൻ അവസാനിപ്പിക്കണം. സഹായം എത്തിക്കാൻ ശ്രമിക്കുന്നതിനിടെ 35 യു.എൻ.ആർ.ഡബ്ലിയു.എ ജീവനക്കാരുടെ ദാരുണമായ മരണം അപലപനീയമാണെന്നും അവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. കുവൈത്ത് ഐക്യരാഷ്ട്രസഭയിൽ അംഗത്വമെടുത്ത് അറുപത് വര്‍ഷമായെന്നും പുരോഗതിയും ഐക്യവും നിലനിൽക്കുന്ന ഒരു ലോകത്തിനായി ഒരുമിച്ച് പരിശ്രമിക്കാമെന്നും ശൈഖ് സാലിം പറഞ്ഞു.

TAGS :

Next Story