ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിലേക്ക് കുവൈത്തിനെ തിരഞ്ഞെടുത്തു
2024 ജനുവരി ഒന്നു മുതൽ മൂന്ന് വർഷത്തേക്കാണ് അംഗത്വം
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിലേക്ക് കുവൈത്തിനെ തിരഞ്ഞെടുത്തു. കുവൈത്ത് അടക്കം 15 പുതിയ രാജ്യങ്ങളെയാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തത്.
2024 ജനുവരി ഒന്നു മുതൽ മൂന്ന് വർഷത്തേക്കാണ് അംഗത്വം. തെരഞ്ഞെടുപ്പിന് ശേഷം യു.എൻ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസാണ് രാജ്യങ്ങളെ പ്രഖ്യാപിച്ചത്.
ആഗോളതലത്തിൽ മൗലിക സ്വാതന്ത്ര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഉത്തരവാദിത്തം വഹിക്കുന്ന യു.എന്നിന്റെ പ്രീമിയർ റൈറ്റ്സ് ബോഡിയാണ് മനുഷ്യാവകാശ കൗൺസിൽ.
Next Story
Adjust Story Font
16